Justin Trudeau | ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം: ഇന്‍ഡ്യന്‍ എജന്‍സികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകള്‍ ആഴ്ചകള്‍ക്കു മുന്‍പേ കൈമാറിയെന്ന് ട്രൂഡോ; നിഷേധിച്ച് രാജ്യം
Sep 23, 2023, 11:08 IST
ടൊറന്റോ: (www.kvartha.com) ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ എജന്‍സികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകള്‍ ഇന്‍ഡ്യയ്ക്ക് ആഴ്ചകള്‍ക്കു മുന്‍പേ കൈമാറിയെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വെള്ളിയാഴ്ച ഒട്ടാവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.
'ഞാന്‍ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ തന്നെ ഇന്‍ഡ്യയുമായി സംവദിച്ചിരുന്നു. ഇന്‍ഡ്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഈ വിഷയത്തിന്റെ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ ഇന്‍ഡ്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' - എന്നും ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ കാനഡ ഇത്തരത്തില്‍ ഒരു 'പ്രത്യേക വിവരവും' ഇന്‍ഡ്യയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതു സംബന്ധിച്ച് എന്തു പ്രത്യേക വിവരങ്ങള്‍ ലഭിച്ചാലും അത് ഇന്‍ഡ്യ പരിഗണിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ജി പ്രതികരിച്ചു.
അതിനിടെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ ഉദ്യേഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരം ആശങ്കാജനമാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്നും യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കണ്‍ പ്രതികരിച്ചു. ഈ അന്വേഷണത്തില്‍ ഇന്‍ഡ്യ കാനഡയോട് സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്താന്‍ ഭീകരനും കനേഡിയന്‍ പൗരനുമായി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാര്‍ലമെന്റില്‍ ഉന്നയിച്ചതിനു പിന്നാലെ ഇന്‍ഡ്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു.
നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങള്‍ കാനഡയുടെ പക്കലുണ്ടെന്ന് 'സിബിസി ന്യൂസ്' റിപോര്‍ട് ചെയ്തിരുന്നു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.
'ഞാന്‍ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ തന്നെ ഇന്‍ഡ്യയുമായി സംവദിച്ചിരുന്നു. ഇന്‍ഡ്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഈ വിഷയത്തിന്റെ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ ഇന്‍ഡ്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' - എന്നും ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ ഉദ്യേഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരം ആശങ്കാജനമാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്നും യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കണ്‍ പ്രതികരിച്ചു. ഈ അന്വേഷണത്തില്‍ ഇന്‍ഡ്യ കാനഡയോട് സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്താന്‍ ഭീകരനും കനേഡിയന്‍ പൗരനുമായി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാര്‍ലമെന്റില്‍ ഉന്നയിച്ചതിനു പിന്നാലെ ഇന്‍ഡ്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു.
നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങള്‍ കാനഡയുടെ പക്കലുണ്ടെന്ന് 'സിബിസി ന്യൂസ്' റിപോര്‍ട് ചെയ്തിരുന്നു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.
യുഎസ്, ബ്രിടന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. വിസ നിയന്ത്രണം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ഇന്‍ഡ്യയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ കാനഡ ഒരുങ്ങുന്നുവെന്നും സിബിസിയുടെ റിപോര്‍ടിലുണ്ട്.
Keywords: Canada shared intelligence on Nijjar’s murder with India weeks ago, says Justin Trudeau, Canada, News, Politics, Controversy, Nijjar’s Murder, Justin Trudeau, Report, Press Meet, Parliament, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.