അന്വേഷണം ഫലംകണ്ടു: 18 മാസമുള്ളപ്പോള്‍ പിതാവ് തട്ടിയെടുത്ത മകനെ 22-ാം വയസില്‍ മാതാവിന് തിരിച്ചുകിട്ടി
Jun 10, 2016, 16:58 IST
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 10.06.2016) 18 മാസമുള്ളപ്പോള്‍ പിതാവ് തട്ടിയെടുത്തുകൊണ്ടുപോയ മകനെ 22 വയസ്സായപ്പോള്‍ മാതാവിന് കണ്ടെത്താന്‍ കഴിഞ്ഞു. മരിയ മാന്‍സിയ എന്ന സ്ത്രീക്കാണ് 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയ മകനെ തിരിച്ചുകിട്ടിയത്. മരിയയും ഭര്‍ത്താവ് വാലെന്റൈന്‍ ഹെര്‍നാന്‍ഡെസും മകനൊപ്പം കാലിഫോര്‍ണിയയില്‍ താമസിച്ചുവരികയായിരുന്നു.
ദമ്പതികള്‍ തമ്മില്‍ ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു. ഇതിനിടെ 1995ല്‍ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മരിയയ്ക്ക് ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് കുഞ്ഞുമായി തന്നെ ഉപേക്ഷിച്ച് പോയെന്ന സത്യം മരിയയെ തളര്‍ത്തി. കുഞ്ഞിന്റെ ഒരു ഫോട്ടോ പോലും ഭര്‍ത്താവ് വീട്ടില്‍ വെച്ചിരുന്നില്ല.
ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. അന്നുമുതല്‍ തുടങ്ങിയ അന്വേഷണം 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ഫലം കണ്ടത്. മെക്‌സിക്കോയില്‍ നിന്നുമാണ് ആ അമ്മയ്ക്ക് മകന്‍ സ്റ്റീവ് ഹെര്‍നാന്‍ഡെസിനെ തിരിച്ചുകിട്ടിയത്. അപ്പോഴേക്കും പിതാവിനെ കാണാതായിരുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മകനെ കാണാതായി നാളുകള്‍ക്കുശേഷം കുടുംബ സുഹൃത്തിന്റെ കൈവശം ഉണ്ടായിരുന്ന മകന്റെ കുഞ്ഞുനാളിലെ ഫോട്ടോ ഉപയോഗിച്ചായിരുന്നു അന്വേഷണം.
മകനെ കണ്ടെത്തിയ അന്വേഷണ സംഘം ഇരുവരെയും വിവരം അറിയിക്കുന്നതിനു മുന്‍പ് തന്നെ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പുവരുത്തിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മരിയയ്ക്കു വിശ്വസിക്കാനായില്ല. ഒടുവില്‍ മകനെ നേരില്‍ കണ്ടപ്പോള്‍ സകലനിയന്ത്രണവും വിട്ട് അവര്‍ പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ചയാണ് മകന്‍ കലിഫോര്‍ണിയയിലെത്തി സ്വന്തം മാതാവിനെ കാണുന്നത്.അമ്മ തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന് സ്റ്റീവ് അറിയിച്ചു. സ്റ്റീവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ മരിയയുടെ കൈവശമുണ്ട്.
ഇപ്പോള്‍ മെക്‌സിക്കോയില്‍ പാതിവഴിയിലാക്കിയ നിയമപഠനം യുഎസില്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റീവ്.

Also Read:
കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു; ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരെത്തി
Keywords: California Mother Reunited With Son Abducted in 1995, D N A Test, California University, Husband, Son, Family, Police, Friends, House, Photo, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.