Free Condoms | വിദ്യാര്‍ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യം! ബില്‍ തള്ളി കാലിഫോര്‍ണിയ ഗവര്‍ണര്‍; 'സാമ്പത്തിക ബാധ്യത താങ്ങാനാവില്ല'
Oct 9, 2023, 12:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലിഫോര്‍ണിയ: (KVARTHA) ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ (Bill) കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. നിലവില്‍ 30 ബില്യന്‍ ഡോളറിലധികം കമ്മി ബജറ്റാണ് ഉള്ളത്. അതിനാല്‍ കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് ഗവര്‍ണര്‍ ഗാവിന് ന്യൂസോം വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയില്‍ നിന്ന് വിദ്യാര്‍ഥികളെയും അവരുടെ പങ്കാളികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു സൗജന്യ കോണ്ടം വിതരണ പദ്ധതിയെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റര്‍ കരോലിന് മെന്‍ജിവര്‍ പറഞ്ഞു. ഈ കാഴ്ചപ്പാട് താന്‍ അംഗീകരിക്കുന്നുവെങ്കിലും നിലവിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് നിര്‍ണായകമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് കൗമാരക്കാരുടെ ലൈംഗികാരോഗ്യത്തിനായുള്ള പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും ഗവര്‍ണര്‍ ബില്‍ തള്ളിയത്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 19 ബില്യന്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന സ്റ്റേറ്റിന് ഇത് താങ്ങാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കാലിഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം 1.9 ദശലക്ഷം വിദ്യാര്‍ഥികള്‍ ഹൈസ്കൂളുകളില്‍ പ്രവേശനം നേടി. 4,000 സ്കൂളുകളിലായാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേചര് കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന് ബിലുകളില്‍ ഒന്നാണ് സൗജന്യ കോണ്ടം വിതരണം. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കോണ്ടം ലഭ്യമാക്കണമെന്ന് ആയിരുന്നു ബിലിലെ ആവശ്യം.
Keywords: News, World, World-News, Politics, Politics-News, California News, Governor, Vetoes, Bill, Free Condoms, High School, Students, Cost, Gavin Newsom, California governor vetoes bill to make free condoms available for high school students, citing cost.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.