സൂപെര്‍സ്റ്റാര്‍ മൂസിക് ബാന്‍ഡായ കെ-പോപ് ബി ടി എസിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്

 


കൊറിയ: (www.kvartha.com 28.12.2021)  സൂപെര്‍സ്റ്റാര്‍ മൂസിക് ബാന്‍ഡായ കെ-പോപ് ബി ടി എസിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്. ബിഗ് ഹിറ്റ് മൂസിക് ഏജന്‍സി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ബി ടി എസ് അംഗങ്ങളായ ആര്‍ എമിനും ജിനിനും കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ ബാന്‍ഡിലെ മറ്റൊരു അംഗമായ സുഗക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
                            
സൂപെര്‍സ്റ്റാര്‍ മൂസിക് ബാന്‍ഡായ കെ-പോപ് ബി ടി എസിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്

മൂവരും ആഗസ്റ്റില്‍ തന്നെ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നുവെന്ന് ഏജന്‍സി അറിയിച്ചു. ആര്‍ എമിനും സുഗക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെന്നാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍. എന്നാല്‍ ജിന്നിന് നേരിയ പനിയുണ്ടെങ്കിലും മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മൂസിക് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് അംഗങ്ങളും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ വേണ്ട പിന്തുണ നല്‍കുമെന്നും ദക്ഷിണ കൊറിയന്‍ ആരോഗ്യപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശങ്ങളോട് സഹകരിക്കുമെന്നും ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

ബി ടി എസ് എന്നറിയപ്പെടുന്ന ബാങ്താന്‍ ബോയ്‌സ് ഏഴംഗ ബോയ് ബാന്‍ഡാണ്. ജെ-ഹോപ്, ജാങ്കൂക്, വി, ജിമിന്‍ എന്നിവരാണ് മറ്റ് നാല് അംഗങ്ങള്‍. കോവിഡ് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി ആരാധകര്‍ ആണ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന സന്ദേശവുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.


Keywords:  BTS' Suga shares first post since testing Covid-19 positive, gives health update to fans, Korea, News, COVID-19, Treatment, Statement, Singer, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia