Compensation | ഉച്ചഭക്ഷണം കഴിക്കാന്‍ ഇടവേളയെടുത്ത യുവതിയെ മേലുദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി; നഷ്ടപരിഹാരമായി 11 ലക്ഷം നല്‍കാന്‍ കോടതി വിധി

 




ലന്‍ഡന്‍: (www.kvartha.com) യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനം ഒടുവില്‍ വെട്ടിലായി. സംഭവത്തില്‍ യുവതിക്ക് നഷ്ടപരിഹാരമായി 11000 പൗന്‍ഡ് (11 ലക്ഷം) നല്‍കാന്‍ കോടതി ഉത്തരവ്. ഉച്ചഭക്ഷണം കഴിക്കാന്‍ ഇടവേളയെടുത്തതിന് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സ്ഥാപനാധികാരികളോട് യുവതിക്ക് നഷ്ടപരിഹാരമായി തുക നല്‍കണമെന്ന് കോടതി വിധിച്ചത്.

2018 -ലാണ് സംഭവം നടന്നത്. ഇന്‍ഗ്ലഡിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ ഡഡ്ലിയിലെ ലീന്‍ എഡ്യുകേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയര്‍വുഡിനാണ് കോടതിയുടെ ഇടപെടലില്‍ നഷ്ടപരിഹാരത്തുക ലഭിച്ചത്. കംപനിയുടെ മാനേജിംഗ് ഡയറക്ടര്‍ മാക്‌സിന്‍ ജോണ്‍സിന്‍ ആണ് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയതില്‍ പ്രകോപിതനായി ട്രേസി ഷിയര്‍വുഡിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ പിരിച്ചുവിട്ട സംഭവത്തെക്കുറിച്ച് എംപ്ലോയ്‌മെന്റ് ട്രിബ്യൂനലിന് നല്‍കിയ മറുപടിയില്‍ ജോണ്‍സിന്‍ ആരോപിച്ചത് യുവതി ജോലിയില്‍ വിശ്വസ്തത കാണിക്കുന്നില്ലെന്നും കംപനിയോട് കൂറ് പുലര്‍ത്തുന്നില്ലെന്നുമാണ്. കൂടാതെ കംപനി ഏല്‍പിക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെയല്ല ചെയ്ത് തീര്‍ക്കുന്നതെന്നും നിരവധി ജോലികള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാത്തതിനെ തുടര്‍ന്ന് കംപനിക്ക് ഇവര്‍ മൂലം നിരവധി നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിക്കെതിരെ ഇദ്ദേഹം ആരോപിച്ചു.

Compensation | ഉച്ചഭക്ഷണം കഴിക്കാന്‍ ഇടവേളയെടുത്ത യുവതിയെ മേലുദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി; നഷ്ടപരിഹാരമായി 11 ലക്ഷം നല്‍കാന്‍ കോടതി വിധി


എന്നാല്‍, മേലുദ്യോഗസ്ഥന്‍ ആരോപിച്ചതെല്ലാം യുവതി നിഷേധിച്ചു. മേലുദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയത് ഇഷ്ടപ്പെടാത്തതിനാലാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതെന്നുമാണ് യുവതി എംപ്ലോയ്‌മെന്റ് ട്രിബ്യൂനല്‍ മുന്‍പാകെ ബോധിപ്പിച്ചത്. 

ഒടുവില്‍ അന്യായമായ പിരിച്ചുവിടലില്‍ ജീവനക്കാരിയുടെ അവകാശവാദം ട്രൈബ്യൂണല്‍ ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരമായി യുവതിക്ക് 11,885.62 പൗന്‍ഡ് കംപനി അധികാരികള്‍ നല്‍കണമെന്ന് കോടതി വിധിച്ചത്.

Keywords:  News,World,international,London,England,Local-News,Job,Labours,Court,Court Order,Compensation, British Woman Sacked For Taking Lunch Break, Wins Over 11,000 Pounds For Wrongful Dismissal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia