ദാഇഷിനെ തോല്‍പ്പിക്കാന്‍ ബോളിവുഡ് പാട്ട്

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 02.06.2016) ബോളിവുഡ് പാട്ടുപാടി ദാഇഷി
നെ തുരത്തുന്നു. ലിബിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ഒരു മനഃശാസ്ത്ര യുദ്ധമുറയായാണ് ഹിന്ദി പാട്ട് ഉപയോഗിക്കുന്നത്.

ലിബിയന്‍ പട്ടണമായ സിര്‍തില്‍നിന്ന് ദാഇഷിനെ തുരത്താനാണ് പുതിയ യുദ്ധതന്ത്രം. പട്ടണത്തിനു സമീപം ഉച്ചത്തില്‍ തട്ടുപൊളിപ്പന്‍ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ രണ്ടു കാറുകള്‍ കൊണ്ടിട്ടാണ് സൈന്യം  നടപ്പിലാക്കിയത്.

ദാഇഷിനെ തോല്‍പ്പിക്കാന്‍ ബോളിവുഡ് പാട്ട്
ദാഇഷിനെ തുരത്താന്‍ ജോയിന്റ് സ്‌പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയന്‍ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹിന്ദിഗാനങ്ങള്‍ ഉപയോഗിച്ചുള്ള തന്ത്രം.

Keywords: London, Britain, World, Terrorism, Song, Hindi,  Bollywood, Islamic State,  Bollywood Song, British special forces, ISIS, Bollywood music.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia