Obituary | ആകാശച്ചാട്ടത്തിനിടെ പാരച്യൂട് തുറക്കാന്‍ കഴിഞ്ഞില്ല; 29 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ബ്രിടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം

 


പട്ടായ: (KVARTHA) ആകാശച്ചാട്ടത്തിനിടെ പാരച്യൂട് ( Parachute) തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 29 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ബ്രിടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിന്‍സന്‍ എന്ന മുപ്പത്തിമൂന്നുകാരനാണ് അപകടത്തില്‍പെട്ട് മരിച്ചതെന്ന് അധികൃതര്‍ സ്തിരീകരിച്ചു. തായ്ലന്‍ഡിലെ പട്ടായയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയ ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ താഴെ വീണുവെന്ന് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാതിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. തലയിടിച്ചുവീണാണ് മരണം സംഭവിച്ചത്.

Obituary | ആകാശച്ചാട്ടത്തിനിടെ പാരച്യൂട് തുറക്കാന്‍ കഴിഞ്ഞില്ല; 29 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ബ്രിടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം


പട്ടായയില്‍ ബീചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളില്‍നിന്ന് നിയമവിരുദ്ധമായാണ് ഇയാള്‍ ആകാശച്ചാട്ടം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ചാടാന്‍ ആവശ്യമായ അനുമതി നാതിക്കു ലഭിച്ചിരുന്നില്ല. നാതി ഇതിനു മുന്‍പും ഇതേ കെട്ടിടത്തില്‍നിന്ന് ആകാശച്ചാട്ടം നടത്തിയിരുന്നുവെന്ന് കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു.

ഇത്തവണ കാറില്‍ കെട്ടിടത്തിനു സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തന്റെ ആകാശച്ചാട്ടം വീഡിയോയില്‍ പകര്‍ത്താന്‍ ഏല്‍പ്പിച്ച് കെട്ടിടത്തിനു മുകളിലേക്കു പോവുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. കൗണ്ട് ഡൗണിനു പിന്നാലെ ഇയാള്‍ കെട്ടിടത്തില്‍നിന്ന് എടുത്തുചാടിയെങ്കിലും പാരച്യൂട് നിവര്‍ത്താനായില്ല. ഇതോടെയാണ് നിലത്ത് തലയിടിച്ചു വീണ് മരണം സംഭവിച്ചത്. സാങ്കേതിക തകരാറാകാം പാരഷൂട് തുറക്കാതിരിക്കാന്‍ കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

ശനിയാഴ്ച രാത്രി 7.30നാണ് അപകടത്തേക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. വൈദ്യസംഘത്തെ അടിയന്തരമായി സ്ഥലത്തേക്കു വിളിച്ചുവരുത്തിയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 Keywords:  British Skydiver Falls To Death From 29-Storey Building As Parachute Fails To Open, Thailand, News, British Skydiver Falls To Death, Parachute, Accident, Security, Obituary, Police, Probe, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia