Gaza | ഇസ്രാഈലിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ശക്തമായി; ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിന് ബ്രിട്ടീഷ് എംപി സ്ഥാനം രാജിവച്ചു; ഇസ്രാഈലിന് ഉപരോധം ഏർപ്പെടുത്താൻ ബെൽജിയൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി; കൊക്കകോളയ്ക്കും നെസ്‌ലെയ്ക്കും നിരോധനം ഏർപ്പെടുത്തി തുർക്കി പാർലമെന്റ്

 


ADVERTISEMENT

ലണ്ടൻ: (KVARTHA) ഗസ്സയിൽ ആക്രമണം തുടരുന്ന സാഹചര്യ
ത്തിൽ ഇസ്രാഈലിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ശക്തമായി. ഗസ്സ മുനമ്പിലെ ഇസ്രാഈൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ തന്റെ പാർട്ടി നേതാവ് വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബർ പാർട്ടി എം പി രാജിവച്ചു. ഗസ്സയിലെ യുദ്ധത്തെക്കുറിച്ചുള്ള ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറുടെ നിലപാടിൽ പ്രതിഷേധിച്ച് ഇമ്രാൻ ഹുസൈൻ ആണ് ലേബർ പാർട്ടിയുടെ ഷാഡോ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.
  
Gaza | ഇസ്രാഈലിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ശക്തമായി; ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിന് ബ്രിട്ടീഷ് എംപി സ്ഥാനം രാജിവച്ചു; ഇസ്രാഈലിന് ഉപരോധം ഏർപ്പെടുത്താൻ ബെൽജിയൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി; കൊക്കകോളയ്ക്കും നെസ്‌ലെയ്ക്കും നിരോധനം ഏർപ്പെടുത്തി തുർക്കി പാർലമെന്റ്



വെടിനിർത്തലിന് വേണ്ടി ശക്തമായി താൻ വാദിക്കുന്നതായി വടക്കൻ ഇംഗ്ലണ്ടിലെ വലിയ മുസ്ലീം ജനസംഖ്യയുള്ള മണ്ഡലമായ ബ്രാഡ്‌ഫോർഡ് ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന ഹുസൈൻ രാജി പ്രഖ്യാപനം നടത്തി എക്‌സിൽ കുറിച്ചു. നേരത്തെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രാഈലിന് അവകാശമുണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അതേ നിലപാടാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ സ്വീകരിച്ചത്.

ഇസ്രാഈലിനെതിരായ ഉപരോധത്തിന്റെ സമയമാണിതെന്ന് ബെൽജിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി

ഇസ്രാഈലിന് ഉപരോധം ഏർപ്പെടുത്താൻ ബെൽജിയൻ സർക്കാരിനോട് ഡെപ്യൂട്ടി പ്രധാനമന്ത്രി പെട്ര ഡി സറ്റർ ആഹ്വാനം ചെയ്തു. ഇസ്രാഈലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഗസ്സയിലെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും ബോംബാക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പെട്ര ഡി സറ്റർ ബെൽജിയം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്രാഈലിനെതിരായ ഉപരോധത്തിന്റെ സമയമാണിതെന്നും ബോംബുകളുടെ മഴ മനുഷ്യത്വരഹിതമാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആവശ്യങ്ങളെ ഇസ്രാഈൽ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാണ്. യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ യൂറോപ്യൻ യൂണിയനിൽ നിന്ന് നിരോധിക്കണമെന്നും ഡി സറ്റർ കൂട്ടിച്ചേർത്തു.


തുർക്കി പാർലമെന്റ് കൊക്കകോളയും നെസ്ലെയും നിരോധിച്ചു


ഇസ്രാഈലിനെ പിന്തുണച്ചുവെന്നാരോപിച്ച് തുർക്കി പാർലമെന്റ് റെസ്റ്റോറന്റുകളിൽ നിരവധി ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിച്ചു. കൊക്കകോള, നെസ്‌ലെ തുടങ്ങിയ ഉൽപന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇസ്രാഈലിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഇനി ഉപയോഗിക്കില്ലെന്ന് തുർക്കി പാർലമെന്റ് സ്പീക്കർ നൊമാൻ കുർതുൽമസ് പറഞ്ഞു.


പാർലമെന്റ് സമുച്ചയത്തിലെ റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന കമ്പനികളുടെ ഉൽപന്നങ്ങൾ വിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് റെസ്റ്റോറന്റിന്റെ മെനുവിൽ നിന്ന് കൊക്കകോളയും നെസ്‌ലെയും നീക്കം ചെയ്തതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേർ കൊല്ലപ്പെട്ടു

ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രാഈൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഒക്‌ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 10,569 ആയി ഉയർന്നു. മരിച്ചവരിൽ 4324 കുട്ടികളും ഉൾപ്പെടുന്നു.
Aster_MIMS

Keywords:  News, Malayalam-News , World, Israel-Palestine-War, UK, Hamas, Israel, Gaza, British MP quits role after Labour’s refusal to call Gaza ceasefire

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk KAPPA
Desk KAPPA

154168 Articles

Tags

Share this story

wellfitindia