Fined | പുകവലിച്ച് പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞയാള്‍ക്ക് അരലക്ഷം രൂപ പിഴ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലന്‍ഡന്‍: (www.kvartha.com) പുകവലിച്ചതിന് ശേഷം പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞയാള്‍ക്ക് അരലക്ഷം രൂപ പിഴയിട്ടു. ഇന്‍ഗ്ലണ്ടിലാണ് ഒരു ബ്രിടീഷ് പൗരന് ഭീമമായ തുക പിഴയിട്ടത്. കൗണ്‍സില്‍ സ്റ്റാഫുകളുടെ മുന്നില്‍ നിന്നും സിഗരറ്റ് വലിച്ച് കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോയ അലക്സ് ഡേവിസിനെ കയ്യോടെ പൊക്കി പിഴയിടുകയായിരുന്നു. 55,000 രൂപയാണ് ഇയാളില്‍ നിന്നും പിഴയായി ഈടാക്കിയിരിക്കുന്നത്. 
Aster mims 04/11/2022

പുകവലിക്കുകയായിരുന്ന അലക്സ് ഡേവിസിനെ സ്ട്രീറ്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ തടയുകയായിരുന്നു. പിന്നാലെ, മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടക്കാനുള്ള നോടീസ് നല്‍കിയെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

Fined | പുകവലിച്ച് പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞയാള്‍ക്ക് അരലക്ഷം രൂപ പിഴ!


എന്നാല്‍, കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോവുകയായിരുന്നു ഇയാള്‍. ആദ്യം ഇതിന് 15,000 രൂപ പിഴയടക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍, അലക്‌സ് അതിന് തയ്യാറായില്ല. പിന്നാലെ, സര്‍ചാര്‍ജ് ഉള്‍പെടെ 55,603 രൂപ പിഴയടക്കാനുള്ള ഉത്തരവ് വരുകയായിരുന്നു. 

'തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികളാണ് സ്ട്രീറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യ പ്രശ്‌നം. ഇയാള്‍ അത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് നേരിട്ട് കണ്ടു. അയാള്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, പിഴയടക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. അതിനാല്‍ വിഷയം കോടതിക്ക് മുന്നിലെത്തി'- എന്ന് സൗത് ഗ്ലൗസെസ്റ്റര്‍ഷെയര്‍ കൗണ്‍സിലിന്റെ എന്‍വയോണ്‍മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് കാബിനറ്റ് അംഗം കൗണ്‍സിലര്‍ റേചല്‍ ഹണ്ട് പറഞ്ഞു. 

ഇത്തരത്തില്‍ ഇതുപോലെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ വിഘടിക്കാന്‍ 18 മാസം മുതല്‍ 10 വര്‍ഷം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News,World,international,Fine,Smoking,Local-News,Public Place,Public sector, British Man Fined Over Rs 55,000 For Throwing Cigarette Butt On Road

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia