കൊവിഡ് പ്രതിസന്ധി; 12000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്

 


ADVERTISEMENT


ലണ്ടന്‍: (www.kvartha.com 29.04.2020) കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ജോലിയില്‍ നിന്ന് 12000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 12000 പേരെ വരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഐഎജി അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വെയ്‌സ് കൂടാതെ സ്പാനിഷ് എയര്‍ലൈനിന്റെയും അയര്‍ലന്റിലെ എയര്‍ ലിങ്കസിന്റെയും ഉടമകളാണ് ഐഎജി. കൊവിഡിന് മുമ്പുണ്ടായിരുന്ന രീതികളിലേക്ക് ആകാശയാത്ര തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍. ഈ ബുദ്ധിമുട്ടിനെ സ്വയം മറികടന്നേ മതിയാകൂയെന്നും അവര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി; 12000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്

4500 പൈലറ്റുമാരും 1600 ക്യാബിന്‍ ക്രൂവുമടക്കം 23000 പേരാണ് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ജീവനക്കാരായി ഉള്ളത്. ഇത്തരമൊരു നീക്കത്തോട് 'വിനാശകരം' എന്നാണ് പൈലറ്റുമാരുടെ സംഘടനയായ ബാല്‍പ പ്രതികരിച്ചത്.

Keywords:  News, World, London, Flight, Job, Worker, COVID19, Labours, British airways to cut off 12000 jobs
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia