ADVERTISEMENT
ഓസ്‌ലോ: നോര്‍വേയില്‍ 69ലേറെ പേര്‍ കൊലപ്പെടുത്തിയ ഭീകരന്‍ ആന്‍ഡേഴ്സ് ബ്രവിക്കിനെതിരെ കോടതിയില്‍ ഷൂവേറ്. ഓസ്‌ലോ കോടതിയില്‍ കേസിന്റെ വാദം നടക്കവേയാണ് ഷൂവേറുണ്ടായത്. ബ്രവിക്കിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരനാണ് ഷൂ ഊരിയെറിഞ്ഞത്.
എന്നാല്‍ ലക്ഷ്യം തെറ്റി ഷൂ ചെന്നുവീണത് വാദിഭാഗം അഭിഭാഷകന്റെ ദേഹത്താണ്. ഒട്ടോയ ദ്വീപില്‍ നടന്ന യുവജനങ്ങളുടെ ക്യാമ്പിലേയ്ക്ക് പട്ടാളവേഷത്തിലെത്തിയ ബ്രവിക്ക് ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്താണ് 69 പേരെ കൊലപ്പെടുത്തിയത്. 2011 ജൂലൈയിലാണ് സംഭവം അരങ്ങേറിയത്.
Keywords: World, Shoe, Breivik trial
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

