Jefferson Machado | കാണാതായിട്ട് 4 മാസങ്ങള്‍ പിന്നിട്ടു; ബ്രസീലിയന്‍ നടന്‍ ജെഫേഴ്‌സണ്‍ മച്ചാഡോയെയുടെ മൃതദേഹം മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍
May 27, 2023, 11:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബ്രസീലിയ: (www.kvartha.com) നാല് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 44 കാരനായ ബ്രസീലിയന്‍ നടന്‍ ജെഫേഴ്‌സണ്‍ മച്ചാഡോയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം തടിപ്പെട്ടിയിലാക്കി ആറടി ആഴ്ചത്തില്‍ കുഴിച്ചിട്ടതായാണ് കണ്ടത്.
പൊലീസ് പറയുന്നത്: മെയ് 22ന് റിയോയിലെ ഒരു ഔട് ഹൗസിനടിയില്‍ 6.5 അടി താഴെ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് മച്ചാഡോയുടെ മൃതദേഹം കണ്ടെത്തിയത്. നടന്റെ ശരീരം കയര്‍ ഉപയോഗിച്ച് കെട്ടിയിരുന്നു. ഔട് ഹൗസ് മറ്റൊരാള്‍ക്ക് താന്‍ വാടകയ്ക്ക് കൊടുത്തിരുന്നുവെന്നും അയാളെ തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടമ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍, കഴിഞ്ഞ മാസം നടന്‍ ഔട് ഹൗസില്‍ പ്രവേശിക്കുന്നത് കാണാമായിരുന്നു. നടനെ അടച്ചിരുന്ന തടിപ്പെട്ടി ഇയാളുടെ വീട്ടില്‍ നിന്ന് തന്നെ എടുത്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഏകദേശം നാലുമാസങ്ങള്‍ക്ക് മുന്‍പാണ് ജെഫേഴ്‌സണെ കാണാതായത്. ഫെബ്രുവരി 9ന് നടന്റെ തിരോധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടന്റെ ഒന്‍പത് വളര്‍ത്തുനായ്ക്കളും റിയോ ഡി ജനീറോയിലെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
ജനുവരി 29നാണ് ജെഫേഴ്‌സണും മാതാവും അവസാനമായി സംസാരിച്ചത്. താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും ജോലി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുകയാണെന്നും അന്ന് ജെഫേഴ്‌സണ്‍ അറിയിച്ചിരുന്നു.
പിന്നീട്, 'തന്റെ ഫോണ്‍ ശുചിമുറിയില്‍ വീണെന്നും അതുകൊണ്ട് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയില്ല'- എന്നും ജെഫേഴ്‌സണിന്റേതെന്ന പേരില്‍ അക്ഷതെറ്റുള്ള ടെക്സ്റ്റ് മെസേജുകള്‍ ലഭിച്ചിരുന്നുവെന്നും അത് തനിക്ക് സംശയമുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ മാതാവ് മരിയ ദാന്‍ ഡോറെസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജെഫേഴ്‌സണിന്റെ വീഡിയോ ക്ലൗഡ് പാസ്വേഡ് മാറ്റിയതും ലൊകേഷന്‍ ഡി ആക്ടിവേറ്റ് ആയതും നടന്റെ കുടുംബത്തിന് കൂടുതല്‍ ഭയമുണ്ടാക്കി. ഇതോടെ പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ കാര്യക്ഷമമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബ്രസീലിയന്‍ ടെലിവിഷന്‍ പരമ്പരയായ റീസിലൂടെ പ്രശസ്തനായ താരമാണ് ജെഫേഴ്‌സണ്‍.
Keywords: News, World-News, Actor, Brazilian, Missing, Police, Mother, Video Call, WhatsApp, Social Media, Buried, World, Brazilian Actor, Missing For 4 Months, Found Dead Inside Buried Wooden Box.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


