SWISS-TOWER 24/07/2023

Killed | ബ്രസീലിൽ ലഹരി മാഫിയക്കെതിരെ പൊലീസിന്റെ ശക്തമായ നടപടി; ഓപറേഷനിൽ കൊല്ലപ്പെട്ടത് 44 പേർ

 


ബ്രസീലിയ: (www.kvartha.com) കുറച്ചു ദിവസങ്ങളായി ബ്രസീലിൽ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ ഓപറേഷനിൽ കൊല്ലപ്പെട്ടത് 44 പേർ. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. റിയോ ഡി ജെനീറോയിൽ ഏറ്റവും അവസാനം നടന്ന ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന ഏറ്റുമുട്ടലുകളിൽ 16 പേരാണ് മരിച്ചത്.

Killed | ബ്രസീലിൽ ലഹരി മാഫിയക്കെതിരെ പൊലീസിന്റെ ശക്തമായ നടപടി; ഓപറേഷനിൽ കൊല്ലപ്പെട്ടത് 44 പേർ

വടക്ക് കിഴക്കൻ സംസ്ഥാനമായ ബഹിയയിൽ 19 പേർ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. പെൻഹ ചേരി മേഖലയിൽ ഏറ്റു മുട്ടൽ നടന്നപ്പോൾ അവർ തിരിച്ചടിച്ചതായും ഇവിടെ 11 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

ജീവൻ നഷ്ടപ്പെട്ടവരിൽ 'ഫീൽ', 'ഡു ലെം' എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് മയക്കുമരുന്ന് സംഘത്തലവൻമാരും ഉൾപ്പെടുന്നു. ഏഴ് തോക്കുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

സാവോ പോളോ സംസ്ഥാനത്ത് നടന്ന ഏറ്റു മുട്ടലിൽ 16 കുറ്റവാളികൾ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച തുറമുഖ നഗരമായ ഗ്വാറുജയിൽ പട്രോളിംഗിനിടെ 30 കാരനായ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ പാട്രിക് ബാസ്റ്റോസ് റെയ്‌സ് വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

അതിനിടെ പൊലീസിന്റെ വെടിയേറ്റ് ഇത്രയും പേർ മരണപ്പെട്ടത് രാജ്യത്ത് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. 2022ൽ മാത്രം 6,429 പേർ രാജ്യത്ത് പൊലീസുകാരൻ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ നീതിന്യായ മന്ത്രി ഫ്ലാവിയോ ഡിനോയും ഓപറേഷനെ വിമർശിച്ചു.

Keywords: News, World, Brazil, Police, Crime, Death, Operation, Drug gang, Targetting, Injured, Hospitl, Treatment, Brazil: 44 killed in police operations in three states.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia