SWISS-TOWER 24/07/2023

Accidental Death | ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രകുമായി കൂട്ടിയിടിച്ച് 25 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

 


ADVERTISEMENT

ബ്രസീലിയ: (KVARTHA) വന്‍ വാഹനാപകടത്തില്‍ 25 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ സംഭവം. അപകടത്തില്‍ 6 ആറ് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടകാരണം അറിവായിട്ടില്ല. വാഹനങ്ങളിലൊന്ന് ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറല്‍ ഹൈവേ പൊലീസിനെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Accidental Death | ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രകുമായി കൂട്ടിയിടിച്ച് 25 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

 

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുചെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദര്‍ശിച്ച ശേഷം മിനിബസ് യാകോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോള്‍ഹ ഡി എസ് പൗലോ പത്രം റിപോര്‍ട് ചെയ്തു.

Keywords: News, World, World-News, Accident-News, Brazil News, 25 Died, Tourist Bus, Collides, Truck, Passengers, Injured, Brazil: 25 Died After Tourist Bus Collides With Truck.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia