സംവിധായകന്റെ തലയ്ക്ക് വിലയിട്ട മന്ത്രിക്കെതിരെ പാക് സര്‍ക്കാര്‍

 


സംവിധായകന്റെ തലയ്ക്ക് വിലയിട്ട മന്ത്രിക്കെതിരെ പാക് സര്‍ക്കാര്‍
ഇസ്ലാമബാദ്: അമേരിക്കയില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയില്‍ ചലച്ചിത്രം സംവിധാനം ചെയ്ത വ്യക്തിയെ കൊലപ്പെടുത്തുന്നുവര്‍ക്ക് ഒരു ലക്ഷം യു എസ് ഡോളര്‍ ഇനാം നല്‍കുമെന്ന പാകിസ്ഥാന്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ പാക് സര്‍ക്കാര്‍ അപലപിച്ചു. ചിത്രത്തിന്റെ യു ട്യൂബിലെ ട്രെയിലര്‍ പാകിസ്ഥാനിലും ലോകമെമ്പാടുമുള്ള മിക്ക മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു.

റെയില്‍വേ മന്ത്രി ഗുലാം അഹമ്മദ് ബിലറിന്റെ ഇനാം പ്രഖ്യാപനവുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിന്റെ വക്താവ് ഷഫ്കത് ജലീല്‍ പറഞ്ഞു.

ചിത്രത്തിനെതിരെ ലോകമെമ്പാടുമായി മുസ്‌ളീങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിച്ചതില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പാകിസ്ഥാനില്‍ മാത്രം ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ചയാണ് പാകിസ്ഥാന്‍ റെയില്‍ മന്ത്രി ഗുലാം അഹമ്മദ് ബിലര്‍

ചലച്ചിത്ര സംവിധായകനെ വധിച്ചാല്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഭാവിയില്‍ ഇതേ രീതിയില്‍ മതനിന്ദ നടത്തുന്നവരെ കൊല്ലുന്നവര്‍ക്കും ഒരു ലക്ഷം യു എസ് ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

keywords: World, Pakistan, Anti-Islam film, protest, Pak minister, bounty, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia