SWISS-TOWER 24/07/2023

ഒന്നരലക്ഷം രൂപയുടെ നെക്‌ലേസ്, നിര്‍മാണം ഇനാമല്‍ഡ് സ്‌റ്റെര്‍ലിങ് സില്‍വര്‍ ഉപയോഗിച്ച്; ഒറ്റ നോട്ടത്തില്‍ വീട്ടിലെ ടെലിഫോണ്‍ കേബിള്‍ മുറിച്ച് മാലയാക്കിയതാണെന്ന് തോന്നും,

 


ADVERTISEMENT

റോം: (www.kvartha.com 17.03.2021) ഒന്നരലക്ഷം രൂപയുടെ നെക്‌ലേസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ ബോടിക വെനീറ്റയാണ് ഒരു വെറ്റൈറി മാല പുറത്തിറക്കിയിരിക്കുന്നത്. വിലക്കേട്ട് ഞെട്ടിയ ആരും നെക്‌ലേസ് കണ്ടാല്‍ അമ്പരക്കും. 
Aster mims 04/11/2022

കാരണം വീട്ടിലെ ടെലിഫോണ്‍ കേബിള്‍ മുറിച്ച് മാലയാക്കിയതാണെന്നേ ഒറ്റയടിക്ക് തോന്നൂ. എന്നിട്ട് വിലയോ 2000 യു എസ് ഡോളറും. അതായത് 1,45,189 രൂപ. പ്രമുഖ ഇന്‍സ്റ്റഗ്രാം പേജായ ഡയറ്റ് പ്രാഡയാണ് ആദ്യം മാലയുടെയും ടെലിഫോണ്‍ കേബിളിന്റെയും സാമ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഒന്നരലക്ഷം രൂപയുടെ നെക്‌ലേസിന്റെയും 362 രൂപയുടെ ടെലിഫോണ്‍ കേബിളിന്റെയും ചിത്രങ്ങള്‍ കാണിച്ചായിരുന്നു താരതമ്യം. ഈ ചിത്രം ബോടിക വെനീറ്റയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയും ചെയ്തു.

                                                                 
ഒന്നരലക്ഷം രൂപയുടെ നെക്‌ലേസ്, നിര്‍മാണം ഇനാമല്‍ഡ് സ്‌റ്റെര്‍ലിങ് സില്‍വര്‍ ഉപയോഗിച്ച്; ഒറ്റ നോട്ടത്തില്‍ വീട്ടിലെ ടെലിഫോണ്‍ കേബിള്‍ മുറിച്ച് മാലയാക്കിയതാണെന്ന് തോന്നും,

                            

ഇതോടെ സമൂഹമാധ്യമങ്ങളില്‍ വെനീറ്റയ്ക്ക് ട്രോള്‍പൂരമാണ്. നിരവധി പേര്‍ കമന്റുകളും ട്രോളുകളുമായെത്തുകയായിരുന്നു. ചുരുണ്ടുകൂടിയിരിക്കുന്ന ടെലിഫോണ്‍ കേബിള്‍ പല നിറത്തിലുള്ളത് മാലയാക്കിയിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ട്രോളുകള്‍. ടെലിഫോണ്‍ കേബിള്‍പോലെ തോന്നുന്ന ഈ നെക്‌ലേസാണോ ഇത്രയും ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതെന്നായിരുന്നു നെറ്റിസണ്‍സ് ഉയര്‍ത്തിയ ചോദ്യം.

എന്നാല്‍ ബോടിക വെനീറ്റയുടെ ഈ നെക്‌ലേസ് ചില്ലറക്കാരനല്ല. ഇനാമല്‍ഡ് സ്‌റ്റെര്‍ലിങ് സില്‍വര്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് പച്ച, നീല, വെള്ള നിറങ്ങളില്‍ ഇവ ലഭ്യമാകും. 


ഒന്നരലക്ഷം രൂപയുടെ നെക്‌ലേസ്, നിര്‍മാണം ഇനാമല്‍ഡ് സ്‌റ്റെര്‍ലിങ് സില്‍വര്‍ ഉപയോഗിച്ച്; ഒറ്റ നോട്ടത്തില്‍ വീട്ടിലെ ടെലിഫോണ്‍ കേബിള്‍ മുറിച്ച് മാലയാക്കിയതാണെന്ന് തോന്നും,




Keywords:  News, World, International, Italy, Rome, Lifestyle & Fashion, Ornaments, Business, Finance, Social Media, Troll, Instagram, Bottega Veneta sells telephone cord necklace worth Rs 1 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia