Boris Johnson | എട്ടാമത്തെ കുട്ടിയുടെ അച്ഛനാകാനുള്ള തയാറെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍
May 20, 2023, 16:30 IST
ലന്‍ഡന്‍: (www.kvartha.com) വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷത്തില്‍ ബ്രിടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എട്ടാമത്തെ കുട്ടിയാണ് ഇനി ജനിക്കാന്‍ പോകുന്നത്. ബോറിസ് ജോണ്‍സന്റെ ഭാര്യ കാരി ജോണ്‍സണ്‍ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ താന്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും കുഞ്ഞതിഥി ഉടന്‍ എത്തുമെന്നുമാണ് കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ടുമക്കളുടെയും കൈ പിടിച്ചുകൊണ്ടുള്ള ചിത്രവും കാരി പങ്കുവെച്ചിട്ടുണ്ട്. 2021 ലാണ് 35 കാരിയായ കാരിയും 58 കാരനായ ബോറിസ് ജോണ്‍സണും വിവാഹിതരായത്.
'തങ്ങളുടെ പുതിയ അതിഥി വരുന്നു. ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ആളിങ്ങെത്തും. എട്ടുമാസമായി കഠിനമായ ക്ഷീണമാണ് അനുഭവിച്ചത്. എന്നാല്‍ ഈ കുഞ്ഞതിഥിയെ അധിക കാലം കാത്തിരിക്കാനാവില്ല. ഒരിക്കല്‍ കൂടി വല്യേട്ടനാകുന്നതിന്റെ സന്തോഷത്തിലാണ് വില്‍ഫ്. എന്താണ് സംഭവിക്കുന്നതെന്ന് റോമിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. '-എന്നാണ് കാരി കുറിച്ചത്.
ബോറിസ് ജോണ്‍സന്റെ മൂന്നാം വിവാഹമാണ് കാരിയുമായുള്ളത്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. മൂന്നുവയസുള്ള വില്‍ഫും രണ്ടു വയസുള്ള റോമിയും. 2020 ഏപ്രിലിലാണ് വില്‍ഫ് ജനിച്ചത്. 2021 ഡിസംബറില്‍ റോമിയും എത്തി. പുതിയ അതിഥിയുടെ വരവോടനുബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ 38 ലക്ഷം പൗണ്ട് വില വരുന്ന ഒമ്പത് കിടപ്പ് മുറികളുള്ള ബംഗ്ലാവ് വാങ്ങിയിരുന്നു.
ബോറിസ് ജോണ്‍സണ് മുന്‍ ഭാര്യ മരീന വീലറുമായുള്ള ബന്ധത്തില്‍ നാലു കുട്ടികളുണ്ട്. കാമുകിയായിരുന്ന ഹെലന്‍ മസൈന്‍തിറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ആദ്യ ഭാര്യ അലഗ്രാ മോസ്തിന്‍ ഓവനില്‍ മക്കളില്ല.
Keywords: News, World-News, World, Boris-Johnson, Become-Father, Eighth-Baby, Former-British-Prime-Minister, Marriage, Wife, New Child, Boris Johnson Set To Become A Father For The Eighth Time At 58.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.