കൊറോണയില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചവരോടുള്ള നന്ദി സൂചകമായി കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരു നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

 


ലണ്ടന്‍: (www.kvartha.com 03.05.2020) കൊറോണയില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചവരോടുള്ള നന്ദി സൂചകമായി കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരു നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 'വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍' എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള നന്ദിസൂചകമായി ചേര്‍ത്തത്.

മാര്‍ച്ച് മാസത്തിലാണ് ബോറിസിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ബോറിസിന് ഏപ്രില്‍ ആദ്യവാരത്തോടെ രോഗം മൂര്‍ച്ഛിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൂന്നു ദിവസമാണ് അദ്ദേഹം അബോധാവസ്ഥയില്‍ മരുന്നുകളോട് പോലും പ്രതികരിക്കാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.

കൊറോണയില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചവരോടുള്ള നന്ദി സൂചകമായി കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരു നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ഡോക്ടര്‍മാരായ നിക്ക് പ്രൈസും നിക്ക് ഹാര്‍ട്ടുമായിരുന്നു ഇദ്ദേഹത്തെ ചികിത്സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് പങ്കാളി കാരിയുടെ യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്സ് തന്നെയാണ് ട്വിറ്ററിലൂടെ ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റേതാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. കൊവിഡിനെ തുടര്‍ന്ന് അവധിയിലായിരുന്ന ബോറിസ് തിങ്കളാഴ്ച മുതലാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ബോറിസും കാരിയും 2020 ഫെബ്രുവരിയിലാണ് വിവാഹിതരായത്.

കൊറോണയില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചവരോടുള്ള നന്ദി സൂചകമായി കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരു നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

അതേസമയം, ബ്രിട്ടണില്‍ കൊവിഡ് ഇതുവരെയും ശമിച്ചിട്ടില്ല. മരണസംഖ്യയില്‍ ഇറ്റലിക്ക് ഒപ്പമാണ് ഇപ്പോള്‍ ബ്രിട്ടണ്‍. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 621 പേരാണ്. ടെസ്റ്റിങ് സംവിധാനങ്ങള്‍ വിപുലമായതോടെ ദിനംപ്രതി രോഗികളാകുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ദിവസേന ആറായിരത്തോളം പേരാണ് പുതുതായി കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവര്‍.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോള്‍ 182,260 ആണ്. അതിനിടെ രാജ്യത്ത് രോഗം ഭേദമായവരുടെ രക്തം ഉപയോഗിച്ചുള്ള പ്ലാസ്മ ചികിത്സയ്ക്ക് സമ്മതമറിയിച്ച് 6500 പേര്‍ രജിസ്റ്റര്‍ ചെയ്തു. രോഗം ഭേദമായ 148 പേര്‍ ഇതിനായി രക്തദാനത്തിനും തയാറായിട്ടുണ്ട്. അടുത്തദിവസം സെന്റ് തോമസ് ആശുപത്രിയില്‍ ഈ ചികിത്സയ്ക്കു തുടക്കം കുറിക്കും.

Keywords:  Boris Johnson names son after doctors who saved his life, London, News, Politics, Prime Minister, Child, Twitter, Health, Health & Fitness, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia