SWISS-TOWER 24/07/2023

Hilary Mantel dies | 2 തവണ ബുകര്‍ പുരസ്‌കാരം നേടിയ വിഖ്യാത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

 


ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) രണ്ടുതവണ ബുകര്‍ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരി ഹിലരി മാന്റല്‍(70) അന്തരിച്ചു. ഹിലരിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ആണ് മരണവിവരം പുറത്തുവിട്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി പ്രസാധകര്‍ തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി.

Hilary Mantel dies | 2 തവണ ബുകര്‍ പുരസ്‌കാരം നേടിയ വിഖ്യാത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുകര്‍ പ്രൈസ് ജേതാവാക്കിയത്. 'എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി' എന്ന തലക്കെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ നോവല്‍ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എവരി ഡേ ഈസ് മദേഴ്സ് ഡേ, വേകന്റ് പൊസെഷന്‍, എയ്റ്റ് മന്ത്സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ രചനകള്‍. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.

1952 ജൂലൈ ആറിന് ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായി ഇംഗ്ലന്‍ഡിലെ ഗ്ലസോപ്പിലാണ് ഹിലരിയുടെ ജനനം. പതിനൊന്നാം വയസ്സുമുതല്‍ അച്ഛനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചു.

പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണെന്ന് ഹിലരി തന്റെ 'ഗിവിങ് അപ് ദ ഗോസ്റ്റ്' എന്ന ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജാക് മാന്റല്‍ എന്ന രണ്ടാനച്ഛന്റെ കുടുംബപേര് തന്റെ പേരിനൊപ്പം സ്വീകരിച്ചാണ് വളര്‍ത്തച്ഛനോടുള്ള കടപ്പാട് അവര്‍ അറിയിച്ചത്. 1973ല്‍ ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക് ഇവാനെ വിവാഹം കഴിച്ചു. 1981-ല്‍ ജെറാള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയ ഹിലരി പിറ്റേവര്‍ഷം തന്നെ അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്തു.

Keywords: Booker Prize-winning author Hilary Mantel dies, London, News, Dead, Writer, Award, Winner, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia