SWISS-TOWER 24/07/2023

Blast | ഡെൽഹിയിലെ ഇസ്രാഈൽ എംബസിക്ക് സമീപം സ്‌ഫോടനം; ജീവനക്കാർക്ക് പരുക്കില്ല; കത്ത് കണ്ടെടുത്തതായി പൊലീസ്

 


ന്യൂഡെൽഹി: (KVARTHA) ചാണക്യപുരിയിലെ ഇസ്രാഈൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഡെൽഹി പൊലീസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഇസ്രാഈൽ അംബാസഡർക്ക് അയച്ച കത്ത് എംബസി പരിസരത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Blast | ഡെൽഹിയിലെ ഇസ്രാഈൽ എംബസിക്ക് സമീപം സ്‌ഫോടനം; ജീവനക്കാർക്ക് പരുക്കില്ല; കത്ത് കണ്ടെടുത്തതായി പൊലീസ്

വൈകുന്നേരം അഞ്ച് മണിയോടെ സമീപത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി ഇസ്രാഈൽ എംബസിയുടെ വക്താവ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ എംബസി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടില്ലെന്നും ഇന്ത്യയും ഇസ്രാഈലി ഏജൻസികളും ഇക്കാര്യം അന്വേഷിക്കാൻ സഹകരിക്കുന്നുണ്ടെന്നും ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Keywords: Bomb, Blast, Police, Israel, Embassy, Investigation, Ministry, Bomb blast near Israel embassy in Delhi, no staff harmed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia