പാരീസ് ഫാഷൻ വീകിൽ മിന്നി തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ്; വിഡിയോ വൈറൽ
Oct 4, 2021, 16:38 IST
പാരീസ്: (www.kvartha.com 04.10.2021) ഫാഷന്‍ വീകിൽ മിന്നിതിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ്. ഗായകരും, നടികളും, മോഡലടക്കുമുള്ള വേദിയാണ് ഐശ്വര്യറായ് തന്റെ സാന്നിദ്യം കൊണ്ട് ശ്രദ്ധ നേടിയത്.
വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണിൽ ഐശ്വര്യ അതി സുന്ദരിയായിരുന്നുവെന്നാണ് കണ്ടു നിന്നവർ പറയുന്നത്. കാര്യമായി മറ്റ് ആക്‌സസറികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. വസ്ത്രത്തിന്റെ ഭംഗി നില നിർത്തുന്നതിന് ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ് കളറാണ് ഉപയോഗിച്ചിരിക്കുന്നത്.
47 ആം വയസിലും തന്റെ ചെറുപ്പം കൈവെടിയാതെ നിലനിർത്തുന്നതാണ് ഐശ്വര്യയുടെ പ്രത്യേകത.

നടി എന്നതിന് അപ്പുറം ഫാഷന്‍ ലോകത്തെ മിന്നും താരം എന്ന പട്ടം പൂർണമായും നൽകാവുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഐശ്വര്യ. ലോറിയല്‍ പാരീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട് .
ബ്രിടീഷ് താരമായ ഹെലന്‍ മിറെന്‍, ഗായികയും നടിയുമായ കാമില കാബെലൊ, ഓസ്‌ട്രേലിയന്‍ താരം കാതെറിന്‍ ലാംഗ്‌ഫോര്ഡ്, നടി നവോമി കിംഗ്, ഹോളിവുഡ് താരം ആംബെര്‍ ഹേര്‍ഡ്, ഗെയിം ഓഫ് തോണ്‍സ് താരം നികോളാസ് വാള്‍ഡേ എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ വേദി പങ്കിട്ടത്.
Keywords: News, World, Country, France, Paris, Models, Aishwarya Rai, Singer, Actor, British, Instagram, Social Media, Viral, Video, Stage, Bollywood actress Aishwarya Rai shines at Paris Fashion Week; Video goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.