Bolivia | ഗസ്സയിലെ ആക്രമണങ്ങളെ തുടർന്ന് ബൊളീവിയ ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിച്ചു; ചിലിയും കൊളംബിയയും അംബാസഡർമാരെ തിരിച്ചുവിളിച്ചു

 


ADVERTISEMENT

ലാ പാസ്: (KVARTHA) ഗസ്സയിലെ ആക്രമണങ്ങളെ തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇസ്രാഈൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപിച്ചാണ് ബൊളീവിയൻ സർക്കാരിന്റെ നടപടി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ലൂയിസ് ആർസ് സർക്കാരിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മരിയ നെല പ്രാഡയാണ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.

Bolivia | ഗസ്സയിലെ ആക്രമണങ്ങളെ തുടർന്ന് ബൊളീവിയ ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിച്ചു; ചിലിയും കൊളംബിയയും അംബാസഡർമാരെ തിരിച്ചുവിളിച്ചു

ഇതുവരെ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും ഫലസ്തീനികളെ നിർബന്ധിതമായി പലായനം ചെയ്യിക്കുകയും ചെയ്ത ഗസ്സ മുനമ്പിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് മരിയ നെല പ്രാഡ ആവശ്യപ്പെട്ടു. വെടിനിർത്തലിന് ആഹ്വാനം ചെയ്ത മന്ത്രി ഭക്ഷണം, വെള്ളം, മറ്റ് അവശ്യ ഘടകങ്ങൾ തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.

ഫലസ്തീൻ ജനത നേരിടുന്ന ഭയാനകമായ സാഹചര്യം കാരണം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മുൻ പ്രസിഡന്റ് ഇവോ മൊറേൽസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇടതുപക്ഷ സർക്കാരാണ് രാജ്യം ഭരിക്കുന്നത്.

ബൊളീവിയ ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിച്ച് മണിക്കൂറുകൾക്ക് ശേഷം, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലിയിലെയും കൊളംബിയയിലെയും സർക്കാരുകൾ ഇസ്രാഈലിൽ നിന്നുള്ള തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചു. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അടുത്തിടെ ഇസ്രാഈലിന്റെ നടപടികളെ അഡോൾഫ് ഹിറ്റ്‌ലറുടെ നാസികളോട് ഉപമിച്ചിരുന്നു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഗസ്സയിൽ തുടരുന്ന വ്യോമാക്രമണത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Keywords: News, World, Bolivia, Hamas, Israel, Gaza, Israel-Palestine-War, Bolivia severs diplomatic ties with Israel citing 'crimes against humanity'.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia