‘Joesthetic’| സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേര്‍സ്; ഒടുവില്‍ 30-ാം വയസില്‍ ബോഡി ബില്‍ഡര്‍ ജോ ലിന്‍ഡ് നര്‍ക്ക് അപ്രതീക്ഷിത മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ്യൂണിക്: (www.kvartha.com) ഇന്‍സ്റ്റഗ്രാമില്‍ 'ജോസ്‌തെറ്റിക്‌സ്' എന്ന പേരില്‍ ഫിറ്റ്‌നസ് ഇന്‍ഫ് ളുവന്‍സറായി പേരെടുത്ത ജര്‍മന്‍ ബോഡി ബില്‍ഡര്‍ ജോ ലിന്‍ഡ് നര്‍ (30) അന്തരിച്ചു. ലിന്‍ഡ് നറുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ സുഹൃത്തും സഹ ബോഡി ബില്‍ഡറുമായ നോയല്‍ ഡെസിയേല്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്ഥിരീകരിച്ചു. 

പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് ആകസ്മിക മരണത്തിനു കാരണമെന്ന് ജോയുടെ കാമുകി നിച്ചയും അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
ജോ ലിന്‍ഡ്‌നറുടെ ആകസ്മിക മരണത്തിന്റെ നടുക്കത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.  സമൂഹ മാധ്യമങ്ങളില്‍ ആരാധകരുടെ അനുശോചന പ്രവാഹം.

സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബോഡി ബില്‍ഡറാണ് ജോ. വെറും 30 വയസ്സുള്ളപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ 8.4 ദശലക്ഷവും യൂട്യൂബില്‍ ഒരു ദശലക്ഷത്തോളം വരിക്കാരേയുമാണ് ലിന്‍ഡ് നര്‍ നേടിയത്. ഫിറ്റ് നസ് ലോകത്തെ വിവരങ്ങളുടെയും വിനോദത്തിന്റെയും അറിയപ്പെടുന്ന ഉറവിടമായിരുന്ന ലിന്‍ഡ് നറുടെ വേര്‍പാട് അദ്ദേഹത്തിന്റെ ആരാധകരെ തകര്‍ത്തുകളഞ്ഞു.
Aster mims 04/11/2022

ഈ രംഗത്തേക്കു വരും മുന്‍പ് ഒരു ക്ലബ്ബിലെ സുരക്ഷാജീവനക്കാരന്‍ (ബൗണ്‍സര്‍) ആയിരുന്നു. ഫിറ്റ് നസുമായി ബന്ധപ്പെട്ട 'ഏലിയന്‍ ഗെയ്ന്‍സ്' എന്ന മൊബൈല്‍ ആപിന്റെയും ഉടമയായിരുന്നു.

കാഴ്ചയിലെ സാമ്യത്തിന്റെ പേരില്‍ ഹോളിവുഡ് താരം അര്‍നോഡ് ഷ്വാര്‍സ്‌നെഗറുമായി താരതമ്യം ചെയ്യപ്പെടാറുണ്ടായിരുന്ന ജോ ലിന്‍ഡ്നര്‍ അടുത്തയിടെയാണ് താന്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

 ‘Joesthetic’| സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേര്‍സ്; ഒടുവില്‍ 30-ാം വയസില്‍ ബോഡി ബില്‍ഡര്‍ ജോ ലിന്‍ഡ് നര്‍ക്ക് അപ്രതീക്ഷിത മരണം


Keywords: Bodybuilding Community Mourns the Loss of Jo Lindner ‘Joesthetic’ at Just 30 Years Old, Germany,  News, Loss of Jo Lindner ‘Joesthetic’ At Just 30 Years Old, Bodybuilding Community Mourns, Instagram, Followers, Instagram, Obituary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia