Dead Body Found | ശാര്‍ജയിലെ ബീചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്‍ഡ്യക്കാരന്റേതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം പുരോഗമിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




ശാര്‍ജ: (www.kvartha.com) ശാര്‍ജയിലെ ബീചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് റിപോര്‍ടുകള്‍.
Aster mims 04/11/2022

മരണപ്പെട്ടത് ഇന്‍ഡ്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍വച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ശാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കൊലപാതകം പോലുള്ള മറ്റ് സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടില്‍ പറയുന്നത്. 

Dead Body Found | ശാര്‍ജയിലെ ബീചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്‍ഡ്യക്കാരന്റേതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം പുരോഗമിക്കുന്നു


ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീചിനും തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേകറിനും ഇടയില്‍ കുടുങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതെന്നും തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

പൊലീസ് പട്രോള്‍ സംഘവും പാരാമെഡികല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,World,international,UAE,Sharjah,Death,Dead Body,Police,Enquiry, Body of unidentified man found on Sharjah beach by cleaner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script