സന്ദര്‍ശനത്തിനിടെ കാണാതായ മോഡലിന്റെ മൃതദേഹം പാക്ക് അഴുക്കുചാലില്‍

 


ADVERTISEMENT

ഇസ്ലാമാബാദ്: പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കാണാതായ 27 കാരിയായ സിംഗപ്പൂര്‍ മോഡലിന്റെ   മൃതദേഹം പാക് പോലീസ് കണ്ടെടുത്തു. ഇസ്ലാമാബാദിലെ അഴുക്കുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ച മുമ്പാണ് ഫെമിന ചൗദരിയെന്ന മോഡലിനെ  കാണാതായത്.

ഫെമിനയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത  റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനെ ചോദ്യം ചെയ്തപ്പോള്‍  താന്‍ ഫെമിനയെ കൊലപ്പെടുത്തി ഇസ്ലാമാബാദിലെ അഴുക്കുചാലില്‍ എറിഞ്ഞതായി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ് ഫെമിനയുടെ മൃതദേഹം കണ്ടെടുത്തത്.

സന്ദര്‍ശനത്തിനിടെ കാണാതായ മോഡലിന്റെ മൃതദേഹം പാക്ക് അഴുക്കുചാലില്‍വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഫെമിന പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. വളര്‍ന്നതിനുശേഷം മോഡലിംഗ് രംഗത്ത് ആകൃഷ്ടയായ ഫെമിന മോഡലിംഗില്‍ കൂടുതല്‍ അറിവുനേടാനായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു.

പാകിസ്താനില്‍ ഫാഷന്‍ സ്‌കൂള്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ഫെമിന കൊല്ലപ്പെട്ടത്. പാകിസ്താനില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാന്‍  ഫെമിന ഇടയ്ക്കിടെ ഇസ്ലാമാബാദിലെത്താറുണ്ടായിരുന്നു.

അപ്പോഴൊക്കെ  സ്വകാര്യ ഹോട്ടലിലാണ് ഫെമിന  താമസിക്കാറുള്ളത്.  ഇസ്ലാമാബാദില്‍ അമ്മയ്ക്ക് വേണ്ടി സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിനായാണ്  ഫെമിന  പാകിസ്താനിലെത്തിയത്. അതിനിടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ്
അന്വേഷണം ആരംഭിച്ചു.

Also Read:
ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന് യാത്രക്കാരന്‍ എ.എസ്.ഐയെ തള്ളിയിട്ടു

Keywords:  Pakistan, Islamabad, Dead Body, Police, Killed, Karachi, Hotel, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia