Dead Body | ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ അപ്രതീക്ഷിത വിയോഗം; ജര്‍മനിയില്‍ പനി ബാധിച്ച് മരിച്ച നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജര്‍മനിയില്‍ പനി ബാധിച്ച് മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
വുര്‍സ് ബുര്‍ഗിനടുത്ത് ബാഡ് നൊയെ സ്റ്റാട് റോണ്‍ ക്ലിനികില്‍ ജോലി ചെയ്തിരുന്ന ഇരിട്ടി അങ്ങാടിക്കടവ് മമ്പള്ളി കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് മരിച്ചത്. 
Aster mims 04/11/2022

ഏതാനും ദിവസമായി പനി ബാധിച്ച് അവശതയിലായിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ പുലര്‍ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ക്ലിനികില്‍ കഴിഞ്ഞ മാര്‍ച് ആറിനാണ് അനിമോള്‍ ജോലിക്ക് കയറിയത്. ഇതിനിടെ ഉണ്ടായ ഇവരുടെ അപ്രതീക്ഷിത വിയോഗം ജര്‍മനിയിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്. 

Dead Body | ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ അപ്രതീക്ഷിത വിയോഗം; ജര്‍മനിയില്‍ പനി ബാധിച്ച് മരിച്ച നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും


മൃതദേഹം ജര്‍മനിയിലെ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. വയനാട് വെള്ള മൂല ഒഴുക്കന്‍ മൂല പാലേക്കൂടി ജോസഫിന്റെയും ലില്ലിയുടെയും മകളാണ്. മമ്പള്ളി കുന്നേല്‍ സജിയാണ് ഭര്‍ത്താവ്. അതുല്യ ആന്‍ തോമസ്, ഇവാന ട്രീസ തോമസ് എന്നിവരാണ് മക്കള്‍.

Keywords:  Germany, News, Dead Body, Obituary, Malayalee, Nurse, Fever, Hospital, Treatment, World, World-News, Body of nurse who died of fever in Germany will be brought home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script