Discovery | ശരീരത്തിൽ തലച്ചോറിൽ മാത്രമല്ല ഓർമകൾ സൂക്ഷിക്കുന്നത്! വമ്പൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
● 'മെമ്മറി ജീൻ' എല്ലാ കോശങ്ങളിലും സജീവമാകാം എന്നതാണ് കണ്ടെത്തൽ.
● അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയിൽ പുതിയ പ്രതീക്ഷ.
● ശരീരത്തെ കുറിച്ചുള്ള ധാരണകളിൽ വലിയ മാറ്റം വരുത്തുന്നതാണ് കണ്ടെത്തൽ.
ന്യൂഡൽഹി: (KVARTHA) മനുഷ്യരുടെ ഓർമ്മകൾ എല്ലാം മസ്തിഷ്കത്തിൽ സൂക്ഷിക്കുന്നുവെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഒരു പുതിയ പഠനം ഈ വിശ്വാസത്തെ തകർക്കുന്നു. ശരീരത്തിലെ മറ്റ് കോശങ്ങൾക്കും ഓർമ്മകൾ സൂക്ഷിക്കാൻ കഴിയുമെന്നാണ് ഈ പഠനം തെളിയിച്ചിരിക്കുന്നത്. 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, മസ്തിഷ്ക കോശങ്ങളെപ്പോലെ തന്നെ ശരീരത്തിലെ മറ്റ് കോശങ്ങളും പുതിയ കാര്യങ്ങൾ പഠിക്കുകയും അവയെ ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ അദ്ഭുതകരമായ കണ്ടെത്തൽ നടത്തിയത്. മസ്തിഷ്ക കോശങ്ങൾ പുതിയ വിവരങ്ങൾ ഓർമ്മിക്കുന്നതുപോലെ തന്നെ, ശരീരത്തിലെ മറ്റ് കോശങ്ങളും പുതിയ കാര്യങ്ങൾ പഠിക്കുകയും അവ ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഇതിനായി 'മെമ്മറി ജീൻ' എന്നറിയപ്പെടുന്ന ഒരു പ്രത്യേക ജീൻ ഉപയോഗിക്കുന്നു എന്നും പഠനം പറയുന്നു.
എന്താണ് 'മെമ്മറി ജീൻ'?
ഈ ജീൻ ആക്റ്റീവാകുമ്പോഴാണ് ഒരു കോശം പുതിയ ഒരു വിവരം ഓർമ്മിക്കുന്നത്. മസ്തിഷ്ക കോശങ്ങളിൽ മാത്രമല്ല, ശരീരത്തിലെ മറ്റ് കോശങ്ങളിലും ഈ ജീൻ കാണപ്പെടുന്നു. ഗവേഷകർ ഈ ജീൻ ആക്റ്റീവാകുമ്പോൾ പ്രകാശിക്കുന്ന ഒരു പ്രത്യേക തരം പ്രോട്ടീൻ ഉപയോഗിച്ച് കോശങ്ങളെ നിരീക്ഷിച്ചു. ഇതിലൂടെയാണ് മറ്റ് കോശങ്ങളും പഠിക്കുകയും ഓർമ്മകൾ സൂക്ഷിക്കുകയും ചെയ്യുന്നത് എന്നുള്ളത് ഗവേഷകർക്ക് മനസ്സിലായത്.
ഇതിന്റെ പ്രാധാന്യം എന്ത്?
ഈ കണ്ടെത്തൽ ഓർമ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സിക്കുന്നതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു. ഉദാഹരണത്തിൽ, അൽഷിമേഴ്‌സ് രോഗം പോലുള്ള അസുഖങ്ങളിൽ മസ്തിഷ്ക കോശങ്ങൾ നശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പുതിയ കണ്ടെത്തൽ പ്രകാരം മസ്തിഷ്കത്തിന് പുറത്തുള്ള കോശങ്ങളെ ഉപയോഗിച്ച് ഓർമ്മകൾ സംരക്ഷിക്കാൻ സാധിക്കും.
ഈ പഠനം ശരീരത്തെ കുറിച്ചുള്ള ധാരണയെ മാറ്റിമറിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ശരീരം ഒരു മെഷീൻ പോലെയാണ് എന്നാണ് നമ്മൾ ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഈ പഠനം തെളിയിച്ചത് ശരീരം ഒരു വളരെ സങ്കീർണമായ സംവിധാനമാണെന്നാണ്. ശരീരത്തിലെ ഓരോ കോശവും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
#bodymemory #neuroscience #science #health #memory #brain #alzheimers #research #discovery