Compensation | 'അനുവാദം ചോദിക്കാതെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയെന്ന് പറഞ്ഞ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു'; ജീവനക്കാരന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
Jan 3, 2023, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) അനുവാദം ചോദിക്കാതെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയെന്ന് പറഞ്ഞ് ജോലിയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഉച്ചഭക്ഷണം കഴിക്കാന്‍ ബര്‍ഗര്‍ കിങ്ങില്‍ പോയ ബിഎം ഡബ്ള്യൂ, ഫാക്ടറി തൊഴിലാളിക്കാണ് കോടതി നഷ്ടപരിഹാരമായി 16,000 പൗന്‍ഡ് നല്‍കാന്‍ ഉത്തരവിട്ടത്. ഏകദേശം 17 ലക്ഷം ഇന്‍ഡ്യന്‍ രൂപ വരും ഇത്.
ദ മിറര്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. ബിഎം ഡബ്ള്യൂവിന്റെ ഓക്സ്ഫോര്‍ഡ് ഫാക്ടറിയിലെ താല്‍കാലിക ജീവനക്കാരനായ റയാന്‍ പാര്‍കിന്‍സണ്‍ എന്നയാളെയാണ് ഉച്ചഭക്ഷണം കഴിക്കാന്‍ അനുവാദം ചോദിക്കാതെ പോയി എന്ന കാരണത്താല്‍ കംപനി പുറത്താക്കിയതെന്നാണ് റിപോര്‍ട്.
ഓവര്‍ടൈം ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് റയാന്‍ ബര്‍ഗര്‍ കിംഗില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയത്. എന്നാല്‍ അനുവാദം ചോദിക്കാതെ പോയി എന്ന് ആരോപിച്ച് കംപനി മാനേജര്‍ ഭക്ഷണം കഴിച്ച് തിരികെയെത്തിയ റയാനെ ശാസിച്ചു.
മാനേജര്‍ റിപോര്‍ട് ചെയ്തതനുസരിച്ച് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്ന റിക്രൂടിംഗ് ഏജന്‍സിയായ ജിഐ ഗ്രൂപാണ് റയാനെ പുറത്താക്കിയത്. തന്റെ മേലദ്യോഗസ്ഥനോട് ചോദിക്കാതെ ജോലി സ്ഥലത്തുനിന്നും പുറത്തുപോയി എന്ന കാരണം ആരോപിച്ചായിരുന്നു ഇയാളെ പുറത്താക്കിയത്. തുടര്‍ന്ന് തന്നെ അന്യായമായ പിരിച്ചുവിട്ട റിക്രൂട്‌മെന്റ് ഏജന്‍സിക്കെതിരെ റയാന്‍ കോടതിയില്‍ കേസ് കൊടുത്തു.
മുന്‍പും സമാനമായ രീതിയില്‍ ജോലിയുടെ ഇടവേളയില്‍ ബര്‍ഗര്‍ കിങ്ങില്‍ പോയി ഭക്ഷണം കഴിച്ചതിന് റയാനെ കംപനി ശാസിച്ചിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹം അത് ആവര്‍ത്തിച്ചതോടെയാണ് ജോലിയില്‍ നിന്നും ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള യഥാര്‍ഥ കാരണം ഇതല്ലെന്നും കംപനിയില്‍ താന്‍ വംശീയ അധിക്ഷേപം നേരിട്ടുണ്ടെന്നും തീര്‍ത്തും അന്യായമായാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എന്നും പറഞ്ഞുകൊണ്ടായിരുന്നു റയാന്‍ കോടതിയെ സമീപിച്ചത്.
2019 -ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ കോടതി റയാന് അനുകൂലമായി വിധിപ്രസ്താവം പുറപ്പെടുവിച്ചിരിക്കുകയാണ്. കോടതിവിധി പ്രകാരം ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ ലഭിക്കും.
Keywords: BMW worker, fired for going to Burger King during lunch break, wins £16,000 payout, New York, News, Compensation, Court Order, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

