Bomb Blast | കറാച്ചി സര്‍വകലാശാലയ്ക്ക് സമീപം വന്‍ സ്‌ഫോടനം; 5 പേര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനിലെ കറാച്ചി സര്‍വ്വകലാശാലയ്ക്ക് സമീപം വന്‍ സ്‌ഫോടനം നടന്നതായി റിപോര്‍ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂടിന് സമീപം വാനില്‍ സ്‌ഫോടനം ഉണ്ടായതായി പാക് മാധ്യമമായ ഡോണ്‍ ന്യൂസ് ടിവിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരങ്ങള്‍. ഒരു വെള്ള വാന്‍ അഗ്‌നിക്കിരയാകുന്നതും പുക ഉയരുന്നതുമാണ് ടെലിവിഷന്‍ ഫൂടേജിലെ പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

 Bomb Blast | കറാച്ചി സര്‍വകലാശാലയ്ക്ക് സമീപം വന്‍ സ്‌ഫോടനം; 5 പേര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്


പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഫോടനത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നും സ്ഫോടനം അട്ടിമറിയാണോ അപകടമാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും എസ്പി ഗുല്‍ഷന്‍ പറഞ്ഞു. 

'സ്‌ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്,'- അദ്ദേഹം പറഞ്ഞു. 

Keywords:  News,World,international,Pakistan,Islamabad,Karachi,Bomb,Blast,Police,Killed,Injured,Top-Headlines, Blast near Karachi University kills five: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia