SWISS-TOWER 24/07/2023

കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്; ഒരു കുട്ടി കൊല്ലപ്പെട്ടു

 


ADVERTISEMENT

യു.എന്‍: (www.kvartha.com 08.11.2016)  കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സ്‌ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ സൈനികര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. മൂന്നു സേനാംഗങ്ങള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് ഗോമ നഗരത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോമയ്ക്ക് സമീപം ക്യെഷെറോയില്‍ പ്രഭാത പരിശീലനം നടത്തിയിരുന്ന സൈനികര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനവും നിലവിളി ശബ്ദവും കേട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്ന് സമീപത്തുള്ള മോസ്‌കിലെ ഇമാം ഇസ്മയില്‍ സലുമു പറഞ്ഞു. മൂന്നു സൈനികര്‍ മരിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.

കോംഗോയില്‍ 18,000 ഓളം യു.എന്‍ സമാധാന സേനാംഗങ്ങള്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. 1996- 2003 കാലഘട്ടത്തില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ ദശലക്ഷക്കണത്തിന് ആളുകള്‍ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് യു.എന്‍ സേന ഇവിടെയെത്തിയത്.

കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്; ഒരു കുട്ടി കൊല്ലപ്പെട്ടു

Also Read:

മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

Keywords:  Blast kills child, injures 32 Indian peacekeepers in east Congo: UN, Report, Blast, Mosque, Clash, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia