പാക് ഭീകരന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; മസൂദ് കൊല്ലപ്പെട്ടെന്നും സൂചന; സംഭവസ്ഥലത്തുനിന്നും മാധ്യമങ്ങളെ അകറ്റി; മിണ്ടാട്ടമില്ലാതെ പാക് അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 24.06.2019) ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പാക് ഭീകരന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ മസൂദിന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചെങ്കിലും പാക് മാധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

പാക് ഭീകരന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; മസൂദ് കൊല്ലപ്പെട്ടെന്നും സൂചന; സംഭവസ്ഥലത്തുനിന്നും മാധ്യമങ്ങളെ അകറ്റി; മിണ്ടാട്ടമില്ലാതെ പാക് അധികൃതര്‍

അതേസമയം സംഭവമുണ്ടായ പ്രദേശത്ത് നിന്നും മാധ്യമങ്ങളെ സൈന്യം നിര്‍ബന്ധിച്ച് ഒഴിവാക്കിയെന്നും പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്‌സനുള്ള മിയാഖൈല്‍ ആരോപിച്ചു. സംഭവത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പാക് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും അസര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പരന്നു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിക്കുന്നു.

സ്വന്തം മണ്ണിലെ ഭീകരവാദികളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ പാകിസ്ഥാന് അടുത്തിടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദം മറികടക്കാനായി, നിലവില്‍ തങ്ങള്‍ക്ക് ബാധ്യതയായി മാറിയ, അസറിനെ പാക് സൈന്യം തന്നെ കൊലപ്പെടുത്തിയതാകാമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Blast in military hospital in Rawalpindi and its blackout by Pakistani media sparks speculation, Islamabad, News, Terrorists, Media, Bomb Blast, Injured, Hospital, Treatment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia