Disney World | വിലയേറിയതും മനോഹരവുമായ സമ്മാനം: സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായി ഡിസ്‌നി വേള്‍ഡ് മുഴുവനായും ബുക് ചെയ്ത് മുതലാളി
Dec 8, 2022, 17:24 IST
ന്യൂയോര്‍ക്: (www.kvartha.com) തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി വിലയേറിയതും മനോഹരവുമായ സമ്മാനം നല്‍കി ഒരു മുതലാളി. വിവിധ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായി ഡിസ്‌നി വേള്‍ഡ് മുഴുവനായും ബുക് ചെയ്ത് സന്തോഷിപ്പിച്ചിരിക്കുകയാണ് ഈ മുതലാളി. മള്‍ടിനാഷനല്‍ ഹെഡ്ജ് ഫന്‍ഡ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കംപനിയായ സിറ്റാഡല്‍ എല്‍എല്‍സിയുടെ ചീഫ് എക്‌സിക്യൂടീവ് കെന്‍ ഗ്രിഫിന്‍ ആണ് ജീവനക്കാര്‍ക്ക് വിലയേറിയ ആ മുതലാളി.
മാത്രമല്ല, ന്യൂയോര്‍ക്, ഹൂസ്റ്റണ്‍, പാരീസ്, സൂറിച്, മറ്റ് നഗരങ്ങളില്‍ നിന്നുള്ള തന്റെ ജീവനക്കാരുടെ വിമാന ടികറ്റിനും ഹോടെലുകളിലെ താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് വിനോദ പരിപാടികള്‍ക്കും ആവശ്യമായ മുഴുവന്‍ തുകയും ഇദ്ദേഹം നല്‍കി. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ഏര്‍പെടുത്തുകയും ചെയ്തു.
ഈ വര്‍ഷം മറ്റ് പല കംപനികളെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ തന്റെ സ്ഥാപനത്തിന് സാധിച്ചത് തന്റെ തൊഴിലാളികളുടെ ശ്രമഫലമായാണെന്നും അതിനാല്‍ അവരുടെ കഠിനാധ്വാനത്തോടുള്ള തന്റെ ആദരവും സ്‌നേഹവുമാണ് ഇത്തരത്തില്‍ പ്രകടിപ്പിച്ചതെന്നും ആണ് ഇതേക്കുറിച്ച് കെന്‍ ഗ്രിഫിന്‍ പറഞ്ഞത്. ഒന്നിലധികം പാര്‍കുകളിലെ മൂന്ന് ദിവസത്തെ ആഘോഷത്തിനായി ഏകദേശം 10,000 ആളുകള്‍ വാള്‍ട് ഡിസ്‌നി വേള്‍ഡില്‍ ഒത്തുകൂടിയെന്ന് കംപനിയുടെ വക്താവ് പറഞ്ഞു.
ഫോര്‍ബ്‌സ് സമ്പന്നരുടെ പട്ടിക പ്രകാരം ഏകദേശം 31.7 ബില്യന്‍ യുഎസ് ഡോളറാണ് (2,61,03,84,050 രൂപ) ഹെഡ്ജ് ഫന്‍ഡ് ബിഗ്വിഗിന്റെ മൂല്യം. ഇതോടെ ലോകത്തെ ഏറ്റവും വലിയ 40 -ാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് കെന്‍ ഗ്രിഫിന്‍.
Keywords: News,World,international,Amusement Park,New York,Top-Headlines,Business Man,Labours,Job, Billionaire Boss Treats His 10,000 Employees To 3-Day Trip To Walt Disney World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.