27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു
Aug 3, 2021, 12:24 IST
വാഷിങ്ടണ്‍: (www.kvartha.com 03.08.2021) 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. തിങ്കളാഴ്ച കിങ് കൗന്‍ഡിയിലെ ജഡ്ജിയാണ് ഇരുവരുടെയും വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ചത്. ഗേറ്റ്‌സിന്റെ സ്വത്തുക്കളുടെ ഒരുഭാഗം വിവാഹമോചന കരാര്‍ പ്രകാരം മെലിന്‍ഡക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു.
മൂന്നുമാസം മുമ്പ് വേര്‍പിരിയുന്ന വിവരം ഇരുവരും പുറത്തുവിട്ടിരുന്നു. മേയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ ഗേറ്റ്‌സിന്റെ മൂന്ന് ബില്ല്യണ്‍ ഡോളറില്‍ അധികം മെലിന്‍ഡയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് 146 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുടെ ഒരു ഭാഗം മാത്രമാണെന്ന് ബ്ലൂംബര്‍ഗ് ബില്ല്യണെയേഴ്‌സ് ഇന്‍ഡക്‌സ് റിപോര്‍ട് ചെയ്തിരുന്നു.
ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ബില്‍ ഗേറ്റ്‌സ്. 56കാരിയായ മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ മാനേജരുമായിരുന്നു. 65കാരനായ ഗേറ്റ്‌സിന് 150 ബില്ല്യണ്‍ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകള്‍. അതേസമയം ഇരുവരും സ്വകാര്യ സ്വത്തുക്കള്‍ എങ്ങനെയാണ് ഭാഗംവെക്കുകയെന്ന കാര്യം വ്യക്തമല്ല. ഇരുവരും നേതൃത്വം നല്‍കുന്ന ബില്‍-മെലിന്‍ഡ ഫൗന്‍ഡേഷന്‍ ലോകത്തിലെ മികച്ച ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്.
വാഷിങ്ടണില്‍ വിവാഹമോചന ഹര്‍ജി നല്‍കിയാല്‍ 90 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വിവാഹമോചനം അംഗീകരിക്കൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.