SWISS-TOWER 24/07/2023

Bill Gates | 'ന്യൂയോര്‍കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്, നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല'; നടന്‍ മഹേഷ് ബാബുവിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബില്‍ ഗേറ്റ്സ്

 


ADVERTISEMENT



ന്യൂയോര്‍ക്: (www.kvartha.com) തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു.

'ന്യൂയോര്‍കിലുണ്ടാകുകയെന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്'. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്സ് കുറിച്ചു.
Aster mims 04/11/2022

കഴിഞ്ഞ ദിവസം ബില്‍ ഗേറ്റ്സിനെ അമേരികയില്‍ വച്ചു കണ്ടതിന്റെ സന്തോഷം മഹേഷ് ബാബു പങ്കുവച്ചിരുന്നു. ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബില്‍ഗേറ്റ്സിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Bill Gates | 'ന്യൂയോര്‍കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്, നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല'; നടന്‍ മഹേഷ് ബാബുവിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബില്‍ ഗേറ്റ്സ്


ബില്‍ഗേറ്റ്സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷമെന്നും ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന വിനയമുള്ള വ്യക്തികളിലൊരാളാണെന്നും കൂടാതെ ശരിക്കും ഒരു പ്രചോദനം തന്നെയാണെന്നുമാണ് മഹേഷ് ബാബു കുറിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്സും തമ്മില്‍ കാണാനായതിന്റെ സന്തോഷം കുറിച്ചത്. 

Keywords:  News,World,international,New York,Entertainment,Actor,Social-Media, Bill Gates Begins To Follow Mahesh Babu On Social Media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia