ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിൻഡയുടെയും വിവാഹ മോചനം; സോഷ്യൽ മീഡിയയിൽ വൈറലായി മകളുടെ കുറിപ്പ്
May 6, 2021, 15:29 IST
വാഷിംഗ്ടൺ: (www.kvartha.com 06.05.2021) മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) ഇരുപത്തിയേഴ് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ബന്ധം വേർപിരിയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ചാവിഷയം. തങ്ങൾ പിരിയുന്നു എന്നും രണ്ട് പേരും വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് മൂത്ത മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'എന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് നിങ്ങളില്‍ പലരും അറിഞ്ഞുകാണും. കുടുംബം വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എന്റെ മാറ്റങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഞാന്‍ തന്നെ പിന്തുണ നല്‍കാനുള്ള വഴികള്‍ ഇനി സ്വയം കണ്ടെത്തേണ്ടി വരും, അതുപോലെ മറ്റ് കുടുംബാംഗങ്ങള്‍ക്കും. അവരുടെ വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ അഭിപ്രായങ്ങളൊന്നും പറയുന്നില്ല. എന്നാല്‍ നിങ്ങളുടെ ആശ്വാസവാക്കുകളും പിന്തുണയും എനിക്ക് വലുതാണെന്ന് അറിയുക. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത തലത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുന്നതിന് നന്ദി അറിയിക്കുന്നു' എന്നതായിരുന്നു ജെനിഫർ ഗെറ്റ്സിന്റെ കുറിപ്പ്.
ചാരിറ്റി ഫൗൻഡേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നുമാണ് ഇരുവരും അറിയിച്ചത്.
Keywords: News, World, Top-Headlines, Divorce, Washington, America, Bill Gates, Melinda Gates, Bill Gates and Melinda Gates' daughter REACTS to divorce: It's been a 'challenging stretch of time' for family.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.