SWISS-TOWER 24/07/2023

ചൈനയിലെ ടിയാന്‍ജിന്‍ യൂനിവേഴ്‌സിറ്റിയില്‍ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 02.08.2021) ചൈനയിലെ ടിയാന്‍ജിനില്‍ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ മൂന്നാംവര്‍ഷ മെഡികെല്‍ വിദ്യാര്‍ഥി അമന്‍ നാഗ്സെന്നിന്റെ (20) മൃതദേഹമാണ് ക്യാമ്പസിലെ മുറിയില്‍ കണ്ടെത്തിയത്. ബിഹാറിലെ ഗയ സ്വദേശിയാണ് അമന്‍.

ചൈനയിലെ ടിയാന്‍ജിന്‍ യൂനിവേഴ്‌സിറ്റിയില്‍ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കഴിഞ്ഞ മാസം 23നാണ് അമന്‍ അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപറ്റുകയോ ചെയ്തിട്ടില്ല. ഇതോടെ ആശങ്ക തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോകെല്‍ ഗാര്‍ഡിയനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അമന്റെ മൃതദേഹം കണ്ടെത്തിയത്. ജുലൈ 29നാണ് അമന്‍ മരിച്ചതെന്നാണ് കരുതുന്നത്.

Aster mims 04/11/2022
അമന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം കേന്ദ്രസര്‍കാരിനോട് അഭ്യര്‍ഥിച്ചു.

Keywords:  Bihar Family Asks Centre To Repatriate Son Who Died In China Under 'unknown' Circumstances, Beijing, News, China, Student, Dead, Dead Body, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia