Imran Khan | ഒടുവില്‍ തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന് താല്‍കാലിക ആശ്വാസം; വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈകോടതി വിധി; ഇസ്ലാമാബാദ് പൊലീസ് മടങ്ങി
Mar 15, 2023, 18:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഹോര്‍: (www.kvartha.com) ഒടുവില്‍ തോഷഖാന കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍കാലിക ആശ്വാസമായി ഹൈകോടതി വിധി. അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസ് മടങ്ങി. അറസ്റ്റ് ചെയ്യുന്നതില്‍നിന്നു വ്യാഴാഴ്ച വരെ കോടതി പൊലീസിനെ വിലക്കിയതിനെ തുടര്‍ന്നാണ് നടപടി.
ഇമ്രാന്‍ അനുകൂലികളും പാക് പൊലീസും സുരക്ഷാ സേനകളും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞദിവസം കൈവിട്ടുപോയിരുന്നു. ലഹോര്‍ ഹൈകോടതിയില്‍ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. വ്യാഴാഴ്ച രാവിലെ പത്തുമണിവരെ അറസ്റ്റ് പാടില്ലെന്നാണു ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ അഴിമതിവിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ലഹോറില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.
ഇമ്രാന്റെ പാര്‍ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവ് ഫവാദ് ചൗധരിയാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കവെ ചീഫ് സെക്രടറിയും ഇസ്ലാമാബാദ് പൊലീസ് തലവനും പഞ്ചാബ് ഐജിയും ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, പാകിസ്താന്‍ പൊലീസിന്റെ അറസ്റ്റ് പദ്ധതി തട്ടിപ്പാണെന്നും തന്നെ തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് യഥാര്‍ഥ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
Keywords: Big Relief For Ex-Pakistan PM Imran Khan, Lahore High Court Says No Arrest For Now, Stops Police Operation At Zaman Park, Lahore, News, Police, Arrest, Court, Imran Khan, World.
ഇമ്രാന്‍ അനുകൂലികളും പാക് പൊലീസും സുരക്ഷാ സേനകളും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞദിവസം കൈവിട്ടുപോയിരുന്നു. ലഹോര്‍ ഹൈകോടതിയില്‍ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. വ്യാഴാഴ്ച രാവിലെ പത്തുമണിവരെ അറസ്റ്റ് പാടില്ലെന്നാണു ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ അഴിമതിവിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ലഹോറില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.
അതേസമയം, പാകിസ്താന്‍ പൊലീസിന്റെ അറസ്റ്റ് പദ്ധതി തട്ടിപ്പാണെന്നും തന്നെ തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് യഥാര്‍ഥ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
Keywords: Big Relief For Ex-Pakistan PM Imran Khan, Lahore High Court Says No Arrest For Now, Stops Police Operation At Zaman Park, Lahore, News, Police, Arrest, Court, Imran Khan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.