കാബൂള്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ ചാവേര്‍ സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി, മരിച്ചവരില്‍ 13 യുഎസ് സൈനികരും, ഉത്തരവാദിത്തം ഏറ്റെടുത്ത് ദാഇശ്, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക
Aug 27, 2021, 08:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com 27.08.2021) യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പിന് പിന്നാലെ പേടിച്ചതുപോലെ തന്നെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. മരിച്ചവരില്‍ 13 യു എസ് സൈനികരും. ആക്രമണത്തില്‍ 143 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് വിവരം. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ മരിച്ചതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോടെലിന് മുന്നില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നതായാണ് വിവരം.
പ്രദേശത്ത് ഇനിയും സ്‌പോടനങ്ങള്‍ക്ക് സാധ്യതയുണ്ട്. ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സ്‌ഫോടനത്തെ ഇന്‍ഡ്യ കഴിഞ്ഞ ദിവസം രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരര്‍ക്ക് താവളം നല്‍കുന്നവര്‍ക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്‍ഡ്യ ആവശ്യപ്പെട്ടു.
അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും ആക്രമണത്തിന് പിന്നില്‍ ദാഇശ് ആണെന്ന് അറിയിച്ചിരുന്നു.
ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരികന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണം നടക്കുമെന്നും അതിനാല്‍ വിമാനത്താവളപരിസരത്തുനിന്നും മാറി നില്‍ക്കണമെന്നും രഹസ്യാന്വേഷണ ഏജന്‍സികളും വിവരം നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

