Biden | ഇസ്രാഈൽ ഗസ്സ പിടിച്ചടക്കുന്നത് വലിയ തെറ്റായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; ഹമാസിനെ തുടച്ചുനീക്കണമെന്നും ബൈഡൻ; പിന്നാലെ ഗസ്സ പിടിച്ചെടുക്കാൻ താൽപര്യമില്ലെന്ന് ഇസ്രാഈൽ

 


വാഷിംഗ്ടൺ: (KVARTHA) ഗസ്സ അധിനിവേശത്തിനെതിരെ ഇസ്രാഈലിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രാഈലിന്റെ ഗസ്സ അധിനിവേശം വലിയ തെറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിബിഎസിന്റെ അഭിമുഖത്തിൽ, ഇസ്രാഈലിന്റെ അധിനിവേശത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനാണ് ബൈഡൻ ശ്രദ്ധേയമായ മറുപടി നൽകിയത്.

Biden | ഇസ്രാഈൽ ഗസ്സ പിടിച്ചടക്കുന്നത് വലിയ തെറ്റായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; ഹമാസിനെ തുടച്ചുനീക്കണമെന്നും ബൈഡൻ; പിന്നാലെ ഗസ്സ പിടിച്ചെടുക്കാൻ താൽപര്യമില്ലെന്ന് ഇസ്രാഈൽ

ഹമാസും സംഘവും എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നവരല്ല. ഗസ്സ വീണ്ടും പിടിച്ചെടുക്കുന്നത് ഇസ്രാഈലിന് ഒരു തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, ഗസ്സയ്ക്കുള്ളിൽ പോയി തീവ്രവാദികളെ പുറത്തെടുക്കുന്നത് പ്രധാന കടമയാണ്. യുദ്ധനിയമങ്ങൾക്കനുസൃതമായി ഇസ്രാഈൽ പ്രവർത്തിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമാസിൽ നിന്ന് സ്വയം പ്രതിരോധിക്കുക എന്നത് ഇസ്രാഈലിന്റെ അവകാശവും കടമയുമാണെന്ന് ബൈഡൻ ആവർത്തിച്ചു.

ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഗസ്സ പിടിച്ചെടുക്കാൻ ഇസ്രാഈലിന് താൽപര്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് ആർഡേൺ പറഞ്ഞു. 'ഞങ്ങൾ ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി പോരാടുകയാണ്. ഹമാസിനെ പൂർണമായും നശിപ്പിക്കുകയാണ് ലക്ഷ്യം, അതിനായി ആവശ്യമായതെല്ലാം ചെയ്യും', അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ച മുമ്പ് ഹമാസ് ആക്രമണത്തെ 'ദുഷിച്ച പ്രവൃത്തി' എന്ന് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രാഈലിന് പിന്തുണ അറിയിച്ച് ടെൽ അവീവിൽ എത്തിയിരുന്നു. വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്ക് മാറാൻ 11 ലക്ഷം ആളുകളോട് ഇസ്രാഈൽ നിർദേശം നൽകിയിട്ടുണ്ട്. ഇസ്രാഈൽ സൈന്യം ഗസ്സയിലേക്ക് കടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് ബൈഡന്റെ പ്രസ്താവന വന്നിരിക്കുന്നത്.

Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War,   Biden says Hamas must be eliminated, but urges Israel not to reoccupy Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia