Biden | പിന്തുണ പരസ്യമാക്കി യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നു
Feb 20, 2023, 16:14 IST
കീവ്: (www.kvartha.com) യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ബൈഡന്‍ കീവിലെത്തിയത്.
പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രൈനുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പോളണ്ടിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് ബൈഡന്‍ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനം റഷ്യയ്ക്കുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തല്‍.
രാവിലെത്തന്നെ ഏതോ പ്രമുഖ വ്യക്തി എത്തുന്നതിന്റെ പ്രതീതി കീവില്‍ ഉണ്ടായിരുന്നു. വലിയ സുരക്ഷയാണ് കീവില്‍ ഒരുക്കിയിരുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് ബൈഡന്റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ബൈഡന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ കീവില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. യുക്രൈനിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണ് അമേരികയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.
മ്യൂണികില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്നായിരുന്നു വാങ് യിയുടെ പ്രതികരണം.
റഷ്യ അനുകൂലമായ നിലപാടാണ് ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
അതേസമയം, യുക്രൈനിലെ പടിഞ്ഞാറന്‍ നഗരമായ ഖമല്‍നിറ്റ്‌സ്‌കിയിലെ വൈദ്യുതി വിതരണ സംവിധാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യ കരിങ്കടലില്‍ നിന്നു മിസൈലുകള്‍ തൊടുക്കുകയായിരുന്നു. നാലു മിസൈലുകള്‍ പ്രയോഗിച്ചെന്നും ഇതില്‍ രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രൈന്‍ വ്യോമസേന പറഞ്ഞു. ഹര്‍കീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
Keywords: Biden makes surprise visit to Ukraine for first time since full-scale war began, Ukraine, Russia, Visit, President, Protection, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.