SWISS-TOWER 24/07/2023

ഇറാഖിലെ യുദ്ധ ദൗത്യം അവസാനിപ്പിച്ച് യുഎസ്; കരാറിൽ ബിഡെനും കഥിമിയും ഒപ്പുവെച്ചു

 


ADVERTISEMENT

വാഷിംഗ്ടൺ:  (www.kvartha.com 27.07.2021) ഇറാഖിലെ യുദ്ധ ദൗത്യം അവസാനിപ്പിച്ച് യുഎസ്. ഇത് സംബന്ധിച്ച് ഔദ്യോഗീകമായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ യു എസ പ്രസിഡന്റ് ജൊ ബിഡെനും ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കഥിമിയും കരാറിൽ ഒപ്പുവെച്ചു. 2021 അവസാനത്തോടുകൂടി ഇറാഖിലെ യുഎസ് യുദ്ധ ദൗത്യം പൂർണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പുവരുത്തുന്നതാണ് കരാർ. 
Aster mims 04/11/2022

ഇറാഖിലെ യുദ്ധ ദൗത്യം അവസാനിപ്പിച്ച് യുഎസ്; കരാറിൽ ബിഡെനും കഥിമിയും ഒപ്പുവെച്ചു

പതിനെട്ട് വർഷങ്ങൾക്ക് മുൻപാണ് യുഎസ് ഇറാഖിലെ യുദ്ധദൗത്യം തുടങ്ങുന്നത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും ഓഗസ്റ്റ് അവസാനത്തോടെ യുഎസ് യുദ്ധ ദൗത്യം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ബിഡെന്റെ തീരുമാനം. മുൻ പ്രസിഡന്റ് ജോർജ് ഡബ്ള്യൂ ബുഷാണ് അഫ്‌ഗാനിസ്ഥാനിലേയ്ക്കും ഇറാഖിലേക്കും യുഎസ് സേനയെ അയച്ചത്. 
ഇതാദ്യമായാണ് യുഎസ് പ്രസിഡന്റ് ജൊ ബിഡെനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കഥിമിയും മുഖാമുഖം കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമാണ് കൂടിക്കാഴ്ച.  

ദാഇഷിനെ കൈകാര്യം ചെയ്യുക, യുഎസിന്റെ സേവനം ലഭ്യമാക്കുക, ഇറാഖി സൈനികർക്ക്    പരിശീലനം നൽകുക, അവരെ സഹായിക്കുക എന്നിവയൊക്കെയായിരുന്നു അന്ന് ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നാൽ ഇനി ഞങ്ങളില്ല. ഈ വർഷം അവസാനത്തോടെ ഞങ്ങൾ പടിയിറങ്ങും- ബിഡെൻ പറഞ്ഞു.  കഥിമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിൽ ഇറാഖിൽ 2500 ഓളം യുഎസ് സൈനീകരാണുള്ളത്. ഇറാഖി സൈന്യത്തിന് വേണ്ട പരിശീലനങ്ങളും മറ്റുമാണ് യുഎസ് ഇപ്പോൾ ചെയ്തുവരുന്നത്. 

2003 ലാണ് യുഎസ് ഇറാഖിൽ അധിനിവേശം ആരംഭിക്കുന്നത്. അന്നത്തെ ഇറാഖി പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈൻ ഇറാഖിൽ ആണവായുധങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നീട് രാജ്യവും സ്ഥാനവും നഷ്ടമായ സദ്ദാമിനെ യുഎസ് തൂക്കിലേറ്റുകയായിരുന്നു.     
SUMMARY : There are currently 2,500 US troops in Iraq focusing on countering the remnants of Daesh. The US role in Iraq will shift entirely to training and advising the Iraqi military to defend itself.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia