കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിട്ടും അവര്‍ അന്വേഷണങ്ങളില്‍നിന്നും മറച്ചുവയ്ക്കുന്നു: ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയിട്ടും ചൈനയ്ക്ക് യാതൊരു കുലുക്കവുമില്ലെന്ന് വിമര്‍ശിച്ച് ബൈഡന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വാഷിങ്ടന്‍: (www.kvartha.com 28.08.2021) ലോകരാജ്യങ്ങള്‍ കോവിഡില്‍ വലയുമ്പോള്‍ കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പുതന്നെ ഇതേക്കുറിച്ച് ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കുന്നു. 
Aster mims 04/11/2022

'ഈ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈനയുടെ കൈവശമുണ്ട്, എന്നിട്ടും തുടക്കം മുതല്‍, ചൈനയിലെ സര്‍കാര്‍
ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങളില്‍നിന്നും ഇതു മറച്ച് വയ്ക്കുകയാണ്. പകര്‍ച്ചവ്യാധിയുടെ എണ്ണം വര്‍ധിച്ചിട്ടും, ലോകത്ത് ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയിട്ടും ചൈനയ്ക്ക് യാതൊരു ഖേദവുമില്ല' ബൈഡന്‍ കുറ്റപ്പെടുത്തി.

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിട്ടും അവര്‍ അന്വേഷണങ്ങളില്‍നിന്നും മറച്ചുവയ്ക്കുന്നു: ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയിട്ടും ചൈനയ്ക്ക് യാതൊരു കുലുക്കവുമില്ലെന്ന് വിമര്‍ശിച്ച് ബൈഡന്‍


കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി വാഷിംഗ്ടണും സഖ്യകക്ഷികളും ചൈനീസ് സര്‍കാരിനെതിരെ സമ്മര്‍ദം ചെലുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ വെള്ളിയാഴ്ച പറഞ്ഞു.

കോവിഡിന് കാരണമാകുന്ന വൈറസ്, 2019 അവസാനത്തോടെ രോഗം കണ്ടെത്തിയ വുഹാന്‍ നഗരത്തിലെ ഒരു ലാബില്‍നിന്ന് ചോര്‍ന്നതാകുമോ എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ലോകാരോഗ്യ സംഘടന. 

എന്നാല്‍, ലാബ് ചോര്‍ച്ചയ്ക്ക് തീരെ സാധ്യതയില്ലെന്നാണ് ചൈനയുടെ വാദം. അന്വേഷണം മറ്റ് സാധ്യതകളിലേക്ക് നീങ്ങണമെന്നാണ് ചൈന പറയുന്നത്. വവ്വാലുകളില്‍നിന്നു വൈറസ് മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകര്‍ന്നതാണെന്ന് ചൈന പറയുന്നു.

Keywords:  News, World, International, Washington, America, China, COVID-19, Trending, Health, Health and Fitness, Biden accuses China of hiding 'critical information' about COVID-19 origins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia