ബെര്‍ലുസ്‌കോണി വീണ്ടും മത്സരിക്കാനെത്തുന്നു

 


ബെര്‍ലുസ്‌കോണി വീണ്ടും മത്സരിക്കാനെത്തുന്നു
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിവാദനായകന്‍ സില്‍വിയോ ബെര്‍ലുസ്‌കോണി വീണ്ടും ശ്രമം തുടങ്ങി. ബെര്‍ലുസ്‌കോണി മൂന്ന് തവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ലൈംഗിക വിവാദമടക്കം നിരവധി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ബെര്‍ലുസ്‌കോണി പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ് വ്യക്തമാക്കിയത്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ബെര്‍ലുസ്‌കോണി മത്സരിക്കാന്‍ തയാറെടുക്കുന്നത്.

ദ പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയുടെ നേതാവാണ് ബെര്‍ലുസ്‌കോണി. 2011 നവംബറിലാണ് ബെര്‍ലുസ്‌കോണി സാമ്പത്തിക വിവാദങ്ങളടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ചത്. ഒരു യുഗമാണ് അവസാനിച്ചതെന്നായിരുന്നു അപ്പോള്‍ പ്രമുഖര്‍ വിലയിരുത്തിയത്. പകരം സ്ഥാനമേറ്റ മരിയോ മോണ്ടിയെ തന്നെ ഒരിക്കല്‍ക്കൂടി മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടി ഒരുങ്ങുന്നതെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരിയോയെ പിന്തുണയ്ക്കുകയാണ് താനെന്ന വാക്കുകളെല്ലാം വിഴുങ്ങി ഒരിക്കല്‍ക്കൂടി രാഷ്ട്രീയക്കളത്തിലിറങ്ങാനാണ് മാധ്യമ രാജാവുകൂടിയായ ബെര്‍ലുസ്‌കോണി തീരുമാനിച്ചിരിക്കുന്നത്.

76കാരനായ ബെര്‍ലുസ്‌കോണിക്ക് മേല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ വിചാരണ  നടന്നുവരുന്നതേയുള്ളൂ. നിയമ നടപടികളൊന്നും പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് വീണ്ടും കളത്തിലിറങ്ങുകയാണെന്നുമാണ് ബെര്‍ലുസ്‌കോണിയുടെ വിശദീകരണം.

Key Words:
Former Italian prime minister, Italian prime minister,   Silvio Berlusconi, People of Freedom , PDL , Berlusconi,  Mario Monti government,  Mario Monti  ,  Italy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia