ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപോര്‍ട്ട്. സ്ഥാപനത്തിലെ ജോലിക്കാരിയുമായി ഫിറോസിനുള്ള അവിഹിത ബന്ധമറിഞ്ഞ ഹിന ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രചരണം. എന്നാല്‍ ഈ റിപോര്‍ട്ടുകള്‍ക്ക് വ്യക്തമായ സ്ഥിരീകരണം നല്കാന് പാക് ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല.
അതേസമയം ഹിനയ്ക്കും ബിലാവലിനുമെതിരെ തീവ്ര ഇസ്ലാമിക സംഘടനകള്‍ രംഗത്ത് വരുന്നതായി റിപോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശി ടാബ്ലോയ്ഡ് പത്രമായ വീക്ക്ലി ബ്ലിറ്റ്സാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് ഇരുവരുടേയും അവിശുദ്ധബന്ധം കുറ്റകരമാണെന്ന നിലപാടിലാണ് ചില ഇസ്ലാമിക സംഘടനകളെന്നാണ് വീക്ക്ലി ബ്ലീറ്റ്സ് റിപോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ഫത്വ പുറപ്പെടുവിക്കാനുള്ള മതസംഘടനകളുടെ തീരുമാനം ഭരണകക്ഷിയായ പിപിപിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രസിഡന്റ് ആസിഫ് അലി അസ്വസ്ഥനാണെന്ന് ബംഗ്ലാദേശി ദിനപത്രമായ ദി ഡെയ്ലി ഇത്തെഫാഖ് റിപോര്‍ട്ടു ചെയ്തു. ഹിനറബ്ബാനിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ സര്‍ദാരി തീരുമാനിച്ചതായും പത്രം പറയുന്നു.
ഭര്‍ത്താവിന്റെ അവിഹിത ബന്ധമാണ് ബിലാവില്‍ ഭൂട്ടോയുമായി ഹിനയെ അടുപ്പിച്ചതെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.അതേ സമയം ഹിനയും പി.പി.പി.ചെയര്മാന് ബിലാബല് ഭൂട്ടോയുമായി അവിഹിത ബന്ധമുണ്ടെന്ന അഭ്യൂഹം ശുദ്ധ അസംബന്ധമാണെന്ന് ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ വെളിപ്പെടുത്തി.
Keywords : Hina Rabbani Khar, Suicide Attempt, Islamabad, Pakistan, Foreign, Husband, Report, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.