പുതിയ തൊഴില്‍ നിയമം; പ്രവൃത്തി ദിനം ആഴ്ചയില്‍ നാലായി പുനര്‍നിശ്ചയിക്കാനുള്ള ശുപാര്‍ശ പരിഗണനയിലെന്ന് ഒരു രാജ്യം
Oct 8, 2021, 13:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബ്രസല്‍സ്: (www.kvartha.com 08.10.2021) തൊഴിലാളികളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ നാലായി ചുരുക്കാനുള്ള ശുപാര്‍ശ പരിഗണനയിലെന്ന് ബെല്‍ജിയം സര്‍കാര്‍. സാമ്പത്തിക, തൊഴില്‍ മന്ത്രി പീയറിയെസ് ദെര്‍മാഗ്നയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ശുപാര്‍ശയില്‍ തീരുമാനം വരുന്നതുവരെ തൊഴിലാളികള്‍ നിലവിലുള്ള സമയക്രമത്തില്‍ ജോലി ചെയ്യും.
പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നാണ് പ്രവൃത്തി ദിനം കുറക്കുന്നത്. ഇതില്‍ ജോലി സമയം സംബന്ധിച്ച കാര്യങ്ങളും വ്യവസ്ഥ ചെയ്യും. എന്നാല്‍, പ്രവൃത്തി ദിനം നാലായി ചുരുക്കണമെന്ന് സര്‍കാരിന് നിര്‍ബന്ധമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.
വ്യവസായ, തൊഴില്‍ സംഘടനാ പ്രതിനിധികള്‍ക്ക് ശുപാര്‍ശ കൈമാറുകയും അവരുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങള്‍ ആറു മാസത്തോളം നീണ്ടുനില്‍ക്കും. ഇതിന് ശേഷമായിരിക്കും നിയമനിര്‍മാണത്തിലേക്ക് സര്‍കാര്‍ കടക്കുക. കോവിഡ് മഹാമാരി ജനങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളില്‍ വരുത്തിയ വലിയ മാറ്റങ്ങളാണ് പ്രവൃത്തി ദിനം കുറക്കുന്നത് മൗലിക കാര്യമായി കണക്കാന് കാരണമായത്.
തൊഴിലാളി ക്ഷേമത്തിന്റെ ഭാഗമായി ഈ ശുപാര്‍ശ ബെല്‍ജിയം ഫെഡറല്‍ സര്‍കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയത്തില്‍ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും പീയറിയെസ് അറിയിച്ചതായി യൂറോ ന്യൂസ് റിപോര്‍ട് ചെയ്തു.
നിലവില്‍ 38-40 മണിക്കൂറാണ് ജോലി സമയം. ഇത് ആഴ്ചയിലെ നാല് പ്രവൃത്തി ദിവസങ്ങളായി ചുരുക്കുന്നത് സംബന്ധിച്ച നിര്‍ദേശം ഏഴ് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പെടുന്ന ബെല്‍ജിയത്തിലെ സഖ്യസര്‍കാര്‍ പരിഗണിക്കുന്നതായും നിര്‍ദേശത്തെ മുഴുവന്‍ ഭരണകക്ഷികളും പിന്തുണക്കുന്നതായും വി ടി എം ന്യൂസ് ബുധനാഴ്ച റിപോര്‍ട് ചെയ്തിരുന്നു.
പുതിയ നിര്‍ദേശം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നും എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്നും ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ടിയുടെ നേതാവ് മേറം അല്മാകി ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

