പ്രൈമറി സ്‌കൂളില്‍ വച്ച് അപമാനിച്ചെന്ന് പറഞ്ഞ് 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം അധ്യാപികയെ 101 തവണ കുത്തി കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം
Mar 18, 2022, 21:01 IST
ബെല്‍ജിയം: (www.kvartha.com 18.03.2022) പ്രൈമറി സ്‌കൂളില്‍ വച്ച് അപമാനിച്ചെന്ന് പറഞ്ഞ് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം അധ്യാപികയെ 101 തവണ കുത്തി കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം.
സംഭവത്തെ കുറിച്ച് ബെല്‍ജിയന്‍ പ്രോസിക്യൂടര്‍മാര്‍ പറയുന്നത്:
പ്രൈമറി സ്‌കൂളില്‍ വച്ച് അധ്യാപിക അപമാനിച്ചെന്ന് ആരോപിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു 37 കാരന്‍ തന്റെ അധ്യാപികയെ കുത്തിക്കൊന്നതായി സമ്മതിച്ചു. 1990-കളില്‍ തനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ 59 കാരിയായ മരിയ വെര്‍ലിന്‍ഡനുമായുള്ള ആശയവിനിമയം താന്‍ ഒരിക്കലും മറന്നിട്ടില്ലെന്നാണ് പൊലീസുകാരുടെ ചോദ്യം ചെയ്യലില്‍ ഗുന്‍ഡര്‍ ഉവെന്റ്‌സ് എന്ന യുവാവ് പറഞ്ഞത്.
2020 നവംബറില്‍ ആന്റ്വെര്‍പിനടുത്തുള്ള നൂര്‍ഡര്‍വിജിലെ അധ്യാപികയെ സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ ചെറുപ്പകാലത്തെ അപമാനത്തെ കുറിച്ചോര്‍ത്തപ്പോള്‍ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് അടുക്കളയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും 101 തവണ കുത്തിയെന്നും യുവാവ് അന്വേഷണ സംഘത്തിന്റെ മുമ്പില്‍ തുറന്നുപറഞ്ഞു.
പൊലീസ് വളരെക്കാലമായി അനേഷിക്കുന്ന ഒരു കേസിനാണ് ഇതോടെ തുമ്പുണ്ടായിരിക്കുന്നത്. കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞ 16 മാസത്തിനിടെ നൂറുകണക്കിന് ഡിഎന്‍എ സാമ്പിളുകളാണ് പൊലീസ് എടുത്തത്. ഇരയുടെ ഭര്‍ത്താവ് സാക്ഷികള്‍ക്കായി പരസ്യമായി അപീല്‍ നല്‍കി. പണമടങ്ങിയ പഴ്‌സ് അടുക്കളയിലെ മേശപ്പുറത്ത് തന്നെ കിടന്നതിനാല്‍ കവര്‍ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ചില്‍, പൊലീസിനെ വിവരമറിയിച്ച സുഹൃത്തിനോട് ഗുന്‍ഡര്‍ ഉവെന്റ്‌സ് കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ ഡിഎന്‍എ സാമ്പിള്‍ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്നതായും പ്രോസിക്യൂടര്‍മാര്‍ പറഞ്ഞു.
ഇരയുടെ സഹോദരിയായ 62 കാരി ലറ്റ് വെര്‍ലിന്‍ഡന്‍ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
'ഞങ്ങള്‍ എല്ലാവരും ആശയക്കുഴപ്പത്തിലാണ്. കാരണം, 1990-കളില്‍ ഗുന്‍ഡര്‍ ഉവെന്റ്‌സിനെ പഠിപ്പിച്ചിരുന്ന, അവനോടൊപ്പം ക്ലാസിലുണ്ടായിരുന്ന എല്ലാവരുമായും ബന്ധപ്പെട്ടിട്ടുണ്ട്, പക്ഷേ ഗുന്‍ഡര്‍ ഉവെന്റ്‌സും മരിയയും തമ്മില്‍ നടന്ന പ്രകോപനപരമായ ഒരു സംഭവവും ആര്‍ക്കും ഓര്‍മയില്ല.
'ഗുന്‍ഡര്‍ എപ്പോഴും ശാന്തനായ, അന്തര്‍മുഖനായ ഒരു ആണ്‍കുട്ടിയായിരുന്നു. അവനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലായിരുന്നു. അവന്റെ മാതാപിതാക്കളും വളരെ നല്ല കത്തോലിക്കരാണ്. എനിക്ക് അവരോട് സഹതാപം തോന്നുന്നുവെന്നും ലറ്റ് വെര്‍ലിന്‍ഡന്‍ പറയുന്നു.
Keywords: Belgian man admits killing teacher by stabbing her 101 times, 3 decades after ‘humiliation’, Europe, Murder, Police, Teacher, Visit, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.