Hospitalized | 'വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ ആശുപത്രിയില്‍; വിഷബാധയേറ്റതായി സംശയം'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ് കോ: (www.kvartha.com) റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്. ബെലാറസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് ന്യൂസ് വീക് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ലുകാഷെന്‍കോ മോസ് കോയിലെ സെന്‍ട്രല്‍ ക്ലിനികല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും 2020ല്‍ ബെലാറസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമാണെന്ന് യുഎസ് മാസികയായ ന്യൂസ് വീക് റിപോര്‍ട് ചെയ്തു.

ക്രെംലിന്‍ ലുകാഷെന്‍കോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. 1994 മുതല്‍ ലുകാഷെന്‍കോയാണ് ബെലാറസ് ഭരിക്കുന്നത്.

മേയ് ഒമ്പതിന് വിക്ടറി ഡേ ആഘോഷത്തിന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ലുകാഷെന്‍കോയും എത്തിയിരുന്നു. ബെലാറസില്‍ ആണവ മിസൈലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ലൂകാഷെന്‍കോ സര്‍കാരും റഷ്യയും തമ്മില്‍ കഴിഞ്ഞയാഴ്ച ഒപ്പിട്ടിരുന്നു.

Hospitalized | 'വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ ആശുപത്രിയില്‍; വിഷബാധയേറ്റതായി സംശയം'

റഷ്യയും ബെലാറസും സ്വീകരിച്ച നടപടികള്‍ 'നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമപരമായ ബാധ്യതകള്‍ക്കും അനുസൃതമാണ് എന്ന് കരാറില്‍ ഊന്നിപ്പറഞ്ഞിരുന്നു. നിലവിലെ സൈനിക, രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സാങ്കേതിക സഹകരണത്തിന്റെ വിഷയങ്ങളും പ്രതിരോധ മന്ത്രിമാര്‍ ചര്‍ച ചെയ്തു.

Keywords:  Belarusian President Rushed To Hospital After Meeting With Putin: Report, Mosco, News, Hospital, Treatment, Doctors, Media, Report, Politics, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia