രാജ്യത്തിന്റെ കയ്യടി വീണ്ടും നേടി താരമായി എയർ ഇൻഡ്യ പൈലറ്റ് അഞ്ചിത് ഭരദ്വാജ്; അന്ന്, വീശിയടിക്കുന്ന കൊടുങ്കാറ്റിൽ ലാൻഡിംഗ് നടത്തി; ഇന്ന്, യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ജന്മ നാട്ടിലെത്തിച്ചു

 


ന്യൂഡെൽഹി: (www.kvartha.com 27.02.2022) അടുത്തിടെ ലൻഡനിലെ കൊടുങ്കാറ്റിൽ സുരക്ഷിതവും ധീരവുമായ ലാൻഡിംഗ് നടത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയ എയർ ഇൻഡ്യൻ വിമാനത്തിന്റെ പൈലറ്റ് ആയിരുന്നു അഞ്ചിത് ഭരദ്വാജ്. മറ്റുരാജ്യങ്ങൾക്ക് മുന്നിൽ ഇൻഡ്യയുടെ അഭിമാനം ഉയർന്ന നിമിഷമായിരുന്നു അത്. ഇതിന്റെ വീഡിയോയും വൈറലായി മാറി. ഇപ്പോഴിതാ ഇതേ ക്യാപ്റ്റൻ അഞ്ചിത് യുക്രൈനിൽ കുടുങ്ങിയ 250 ഇൻഡ്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച് രാജ്യത്തിന്റെ കയ്യടി വീണ്ടും നേടി. ബുകാറെസ്റ്റിൽ നിന്ന് എയർ ഇൻഡ്യ വിമാനം AI-1942 ഞായറാഴ്ച പുലർചെയാണ് ഡെൽഹിയിലെത്തിയത്.
                       
രാജ്യത്തിന്റെ കയ്യടി വീണ്ടും നേടി താരമായി എയർ ഇൻഡ്യ പൈലറ്റ് അഞ്ചിത് ഭരദ്വാജ്; അന്ന്, വീശിയടിക്കുന്ന കൊടുങ്കാറ്റിൽ ലാൻഡിംഗ് നടത്തി; ഇന്ന്, യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ജന്മ നാട്ടിലെത്തിച്ചു

പാകിസ്താൻ ഉൾപെടെയുള്ള എല്ലാ എയർ ട്രാഫിക് കൺട്രോളർമാരും (എടിസി) പ്രത്യേക ഒഴിപ്പിക്കൽ ദൗത്യത്തിൽ സഹായിച്ചതായി വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ അഞ്ചിത് പറഞ്ഞു. റൊമാനിയയിൽ നിന്ന് ഡെൽഹി വരെയും, ടെഹ്‌റാൻ വഴി പാകിസ്താൻ വരെയും എല്ലാ എടിസി നെറ്റ്‌വർകുകളിൽ നിന്നും പൂർണ പിന്തുണ ലഭിച്ചതിനാൽ നിശ്ചിത സമയത്തിനുള്ളിൽ തങ്ങൾ ഇൻഡ്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു കാരണവും ചോദിക്കാതെ പാകിസ്താൻ തങ്ങൾക്ക് നേരിട്ടുള്ള വിമാനമാർഗം നൽകിയതാണ് ഈ ദൗത്യത്തിലെ ഏറ്റവും കൗതുകകരമായ കാര്യമെന്ന് അഞ്ചിത് ഭരദ്വാജ് പറഞ്ഞു. ഇതും സമയം ലാഭിച്ചു. രണ്ട് ഡസനിലധികം ജീവനക്കാരാണ് ഈ എയർ ഇൻഡ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. റൊമാനിയയിലേക്കുള്ള പ്രത്യേക വിമാനത്തിൽ അഞ്ച് പൈലറ്റുമാർ, 14 ക്യാബിൻ ക്രൂ, മൂന്ന് എയർക്രാഫ്റ്റ് എൻജിനീയർമാർ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചു.

Keywords:  News, National, World, Top-Headlines, New Delhi, Ukraine, War, Attack, Russia, Students, Flight, Air India, Before, Landing done in the storm: Now trapped students brought out of Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia