SWISS-TOWER 24/07/2023

മരിച്ചിട്ടും മരിച്ചതറിയാതെ നടന്ന് നീങ്ങി വണ്ട്; ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ദ്രവിച്ച വണ്ടിന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

 


ഡൽഹി: (www.kvartha.com 25.06.2020) മരിച്ചിട്ടും മരിച്ചതറിയാതെ നടന്ന് നീങ്ങുന്ന വണ്ടിന്റെ വീഡിയോ വൈറലാവുകയാണ്. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ദ്രവിച്ചു തീര്‍ന്നിട്ടും ജീവിതത്തോട് പൊരുതി നീങ്ങുകയാണ്. വയര്‍ ഉള്‍പ്പെടുന്ന പ്രധാന ശരീരഭാഗങ്ങളെല്ലാം ദ്രവിച്ച് അടര്‍ന്നു പോയ നിലയിലാണ്.

മരിച്ചിട്ടും മരിച്ചതറിയാതെ നടന്ന് നീങ്ങി വണ്ട്; ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ദ്രവിച്ച വണ്ടിന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

തലയും മുന്‍കാലുകളും മാത്രമാണ് വണ്ടിന് ജീവനുള്ളതെന്നാണ് തോന്നിക്കുന്നത്. ശരീരം ഭാഗങ്ങള്‍ ദ്രവിച്ച് അടര്‍ന്ന് പോയതിനാല്‍ ശരീരത്തിന്റെ അകം കാണാം. വണ്ടിന് ചിറകുകളോ പിന്‍കാലുകളോ ഇല്ല. എന്നിട്ടും അത് മരണത്തോട് പൊരുതി ചെടികള്‍ക്കിടയിലൂടെ നടക്കുകയാണ്.

സോഫിയ മാര്‍ട്ടിനെസ് എന്ന ട്വിറ്റര്‍ പേജിലാണ് വണ്ടിന്റെ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. മരിച്ചു കഴിഞ്ഞിട്ടും അത് ശ്രദ്ധുിക്കാതെ ജീവിക്കുന്ന വണ്ട് എന്ന തലക്കെട്ടോടെയാണ് ബയോളജിസ്റ്റായ സോഫിയ ട്വിറ്ററില്‍ ദൃശ്യം പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടത്.


Keywords: News, World, Video, Social Network, Twitter, Facebook, Viral, Animals, Beetle, Insect, Life, Beetle is already dead but he hasn't noticed yet- video goes viral.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia