ക്വാറന്റൈനില്‍ പോകാന്‍ ടീം ഇന്ത്യ തയ്യാര്‍, ആസ്ട്രേലിയന്‍ പര്യടനവുമായി മുന്നോട്ട്

 


ന്യൂഡെൽഹി: (www.kvartha.com 09.05.2020) ഡിസംബര്‍-ജനുവരി മാസത്തില്‍ നടക്കുന്ന ആസ്ട്രേലിയന്‍ പര്യടനവുമായി മുന്നോട്ട് പോകാന്‍ ബിസിസിഐ തീരുമാനിച്ചതായി സൂചന. ആസ്ട്രേലിയയില്‍ എത്തിയാല്‍ ടീം അംഗങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ പോകാൻ തയ്യാറാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു. നാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാകും ഇന്ത്യ ആസ്ട്രേലിയയില്‍ കളിക്കുക. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്ട്രേലിയയില്‍ ടി-20 ലോകകപ്പ് നടക്കുന്നുണ്ട്. അഞ്ചാമതൊരു ടെസ്റ്റിനുള്ള ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു.


ക്വാറന്റൈനില്‍ പോകാന്‍ ടീം ഇന്ത്യ തയ്യാര്‍, ആസ്ട്രേലിയന്‍ പര്യടനവുമായി മുന്നോട്ട്

ടി-20 ലോകകപ്പ് നടക്കാത്ത സ്ഥിതിയുണ്ടായാല്‍ ഇന്ത്യ ടെസ്റ്റിനൊപ്പം ടി-20 ചേര്‍ത്ത് പരമ്പര തുടരും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ ക്രിക്കറ്റ് പുനരാരംഭിക്കണം എന്നാണ് ബിസിസിഐയുടെ താല്‍പര്യം. എന്നാല്‍ ലോക്‌ ഡൗണ്‍ അവസാനിക്കാത്തതിനാല്‍ തീരുമാനമായിട്ടില്ല. ബയോ സൗഹൃദ സ്റ്റേഡിയങ്ങളും പുത്തന്‍ ഫോര്‍മാറ്റുകളും വഴി ക്രിക്കറ്റിന്റെ ശക്തമായ പുനരാരംഭത്തിന് വേണ്ട ക്രമീകരണങ്ങളും ബിസിസിഐ ആലോചിക്കുന്നു.

Summary: BCCI says Team India ready for quarantine in Australia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia